Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ഡലത്തിൽ പര്യടനം സജീവമാക്കി എംബി രാജേഷ്... നാടെങ്ങും വൻ സ്വീകരണം!!

പാലക്കാട്: അലനല്ലൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു ഇടതുമുന്നണി സ്ഥനാർത്ഥി എം.ബി.രാജേഷിന്റെ തെരഞ്ഞെടുപ്പ് പര്യടനം. അലനല്ലൂരിലെ പാലക്കടവിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ഉണ്ണിയാൽ,കർക്കിടാംകുന്ന്, കൂവപ്പറമ്പ്,നല്ലൂർപ്പിള്ളി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ കണ്ടശേഷം എടത്തനാട്ടുകരയിലെ കേന്ദ്രങ്ങളിലേക്കാണ് പോയത്.

ഫേസ്ബുക്ക് പണിമുടക്കി; ന്യൂസ് ഫീഡ് ലോകവ്യാപകമായി പ്രവര്‍ത്തന രഹിതം, ഇൻസ്റ്റാഗ്രാമും നിശ്ചലം!!

പര്യടനത്തിനിടയിൽ മലയിടിഞ്ഞിയിൽ എത്തിയപ്പോൾ റോഡരികിൽ നിന്ന് വലിയൊരു ആൾക്കൂട്ടം കൈനീട്ടി വണ്ടി തടഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ഇതേ സ്ഥലത്ത് നിന്ന് ഒരു കൂട്ടം സ്ത്രീകൾ ഇതുപോലെ വണ്ടിതടഞ്ഞ് തങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് നൽകിയ ഉറപ്പ് പാലിച്ചതിന്റെ നന്ദി പ്രകടിപ്പിക്കുന്നതിനായിട്ടായിരുന്നു അവർ വാഹനത്തിന് കൈകാണിച്ചത്.

MB Rajesh

15 ലക്ഷം രൂപ മുടക്കി താന്നിക്കുന്ന് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായതോടെ എല്ലാവർക്കും വീട്ടുമുറ്റത്ത് വെള്ളമെത്തിയതിന്റെ ആഹ്ലാദം അവർ മറച്ചുവച്ചില്ല. പിന്നീട് കോട്ടപ്പള്ള, പൊൻപാറ എൽ.പി.സ്‌ക്കൂൾ, വട്ടമണ്ണപ്പുറം ബി.എഡ്.കോളേജ്, കൊടിയംകുന്ന് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം മണ്ണാർക്കാട് നിയോജകമണ്ഡലം കൺവെൻഷനിലും രാജേഷ് പങ്കെടുത്തു. തുടർന്ന് 'നിശ്ശബ്ദരായിരിക്കാൻ എന്തവകാശം?' എന്ന തന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഒറ്റപ്പാലത്തെക്ക് പോയി. പട്ടാമ്പിയിലാണ് എം.ബി.രാജേഷിന്റെ നാളത്തെ പര്യടനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+