ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംഎം മണി മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തണമെന്ന് പിജെ ജോസഫ്; ജനങ്ങള്‍ ആപത്തിലാണ്

Google Oneindia Malayalam News

തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും ചര്‍ച്ചയാകുകയാണ്. മുന്‍മന്ത്രിയും സിപിഎം നേതാവുമായ എംഎം മണിയുടെ പ്രസ്താവനയോടെയാണ് ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചത്. മുല്ലപ്പെരിയാല്‍ ജലബോംബാണെന്നായിരുന്നു മണിയുടെ പ്രതികരണം. വിഷയത്തില്‍ മുന്‍ മന്ത്രി പിജെ ജോസഫ് ഇന്ന് പ്രതികരിച്ചു. സര്‍ക്കാര്‍ യാഥാര്‍ഥ്യ ബോധ്യത്തോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എംഎം മണിയുടെ വാക്കുകള്‍ സര്‍ക്കാര്‍ കേള്‍ക്കണം. വിഷയത്തിന്റെ ഗൗരവം മണി മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തണം. മുഖ്യമന്ത്രി മൗനം തുടരുന്നത് സങ്കടകരമാണെന്നും പിജെ ജോസഫ് പറഞ്ഞു.

p

രാത്രി ഡാം തുറന്നുവിടാന്‍ പാടില്ല. അത് ചെറിയ വിഷയമാണ്. ഡാമിന്റെ അപകടസ്ഥിതി ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. 126 വര്‍ഷം പഴക്കമുള്ള ഡാമാണ്. അത് നേരത്തെ ഡീ കമ്മീഷന്‍ ചെയ്യണമായിരുന്നു. എംഎം മണി വിഷയം പറഞ്ഞു. പലരുടെയും കണ്ണ് തുറന്നുകൊണ്ടിരിക്കുകയാണ്. ശക്തമായ മഴ പെയ്ത് പ്രളയമുണ്ടായാല്‍ താങ്ങാന്‍ സാധിക്കില്ല. അതുപോലെ തന്നെ ഭൂകമ്പമുണ്ടായാലും പ്രശ്‌നമാണ്. ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് ഇടുക്കി. ജലബോംബാണെന്ന് പറഞ്ഞ മണി വിഷയം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തണമെന്നും പിജെ ജോസഫ് പറഞ്ഞു.

പൃഥ്വിരാജും ഇന്ദ്രജിത്തും ശാഖയില്‍ പോയിട്ടുണ്ടോ? മല്ലിക സുകുമാരന്‍ പറയുന്നു, ബിജെപിയെ കുറിച്ച്...പൃഥ്വിരാജും ഇന്ദ്രജിത്തും ശാഖയില്‍ പോയിട്ടുണ്ടോ? മല്ലിക സുകുമാരന്‍ പറയുന്നു, ബിജെപിയെ കുറിച്ച്...

ആശങ്കപ്പെടേണ്ടതില്ലെന്നും ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ എല്ലാം തീര്‍ന്നുവെന്നും തമിഴ്‌നാട് മന്ത്രി പറഞ്ഞപ്പോള്‍ അനുകൂലിച്ചവരാണ് സംസ്ഥാന സര്‍ക്കാര്‍. മരംമുറി ഉത്തരവ് എങ്ങനെ വന്നുവെന്ന് അറിയാന്‍ നിഷ്പക്ഷ അന്വേഷണം നടക്കണം. അപകട സ്ഥിതി ഗുരുതരമായി തുടരുന്നു. ഇടുക്കിക്കാരെ മാത്രമല്ല ബാധിക്കുക. കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കും. സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. മേല്‍നോട്ട സമിതി ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. വേണ്ടത്ര ഗൗരവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ല. എംഎം മണിയും സര്‍ക്കാരും പറയുന്നത് രണ്ടു കാര്യങ്ങളാണ്. ഇതില്‍ നിന്ന് എല്ലാം സ്പഷ്ടമാണ്. സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു.

ഹോട്ട് സ്‌റ്റൈല്‍ ലുക്കില്‍ നടി ജാന്‍വി കപൂര്‍; നടിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

മുല്ലപ്പെരിയാര്‍ ഡാം ജലബോംബാണെന്നാണ് എംഎം മണി ചൊവ്വാഴ്ച പറഞ്ഞത്. തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണ്. ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മിച്ച ഡാമിന്റെ അകം കാലിയാണെന്നും ഞാന്‍ അകത്ത് പോയി പലതവണ കണ്ടിട്ടുണ്ടെന്നും മണി വിശദീകരിച്ചു. ഡാമിന്റെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്നും ഭീതി പടര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിരിക്കെയാണ് എംഎം മണിയുടെ മറിച്ചുള്ള പ്രതികരണം. എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് നമ്മള്‍ വെള്ളം കുടിച്ച് ചാകും. അവര്‍ വെള്ളം കിട്ടാതെയും ചാകും. വണ്ടിപ്പെരിയാറില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ ബോംബ് പോലെ നില്‍ക്കുകയാണ് ഡാം എന്നും എംഎം മണി പറഞ്ഞു.

Recommended Video

cmsvideo
ജലനിരപ്പ് താഴാതെ മുല്ലപെരിയാർ, സേനകൾ സജ്ജം | Oneindia Malayalam

Idukki
English summary
PJ Joseph MLA Response to MM Mani Comments Over Mullaperiyar Dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X