ഇടുക്കിയില്‍ കെട്ടിടം പൊളിച്ച് വീണ്ടും റവന്യൂ വകുപ്പ്: ദേവികുളം സബ്കളടറുടെ നിര്‍ദ്ദേശത്തില്‍!!
അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയോരത്ത് ഇരുട്ടുകാനത്തിന് സമീപം അനുമതിയില്ലാതെ നിര്‍മാണം തുടങ്ങിയ കെട്ടിടം ദൗത്യസംഘം പൊളിച്ചുമാറ്റി.ദേവികുളം സബ്കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ആനവിരട്ടി വില്ലേജ് ഓഫീസിന്റെ പരിഝിയില്‍ വരുന്ന ഏല പട്ടയ ഭൂമിയിലായിരുന്നു അനധികൃതമായി നിര്‍മ്മാണം നടന്ന് വന്നിരുന്നത്. റവന്യൂ വകുപ്പിന്റെ എന്‍ ഒ സി ഇല്ലാതെയും പഞ്ചായത്തിന്റെ ബില്‍ഡിംഗ് പെര്‍മിറ്റ് ഇല്ലാതെയുമാണ് ഈ നിര്‍മ്മാണം നടന്നിരുന്നതെന്ന് ആനവരട്ടി വില്ലേജ് ഓഫീസര്‍ സുനില്‍ കെ പോള്‍ പറഞ്ഞു.
അടിമാലി സ്വദേശി ഇസ്മയില്‍ എന്നയാള്‍ നിര്‍മ്മിച്ച കെട്ടിടമാണ് പൊളിച്ചു നീക്കിയത്. ആനവരട്ടിയടക്കമുള്ള എട്ടു വില്ലേജുകളില്‍ റവന്യൂ വകുപ്പിന്റെ അനുമതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണമെന്നിരിക്കെയാണ് ഇവിടെ നിര്‍മ്മാണം നടന്ന് വന്നിരുന്നത്.

ഏലപട്ടയ ഭൂമിയില്‍ നിര്‍മ്മാണങ്ങള്‍ പാടില്ലെന്ന ചട്ടങ്ങള്‍ മറികടന്നാണ് തോട്ടം ഉടമ കെട്ടിടം നിര്‍മ്മിച്ചത്. നിലവില്‍ പൊളിച്ചു മാറ്റിയ കെട്ടിടത്തിന് സമീപം മറ്റൊരു കെട്ടിടവും ഇയാള്‍ പണിതിരുന്നു. മുന്‍പ് പഞ്ചായത്തിന്റെ നിര്‍മ്മാണ അനുമതി വാങ്ങിയാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. അതേ അനുമതി ഇപ്പോഴും ഉണ്ടെന്ന് തെറ്റിധരിപ്പിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം നടന്നു വന്നിരുന്നത്.












Click it and Unblock the Notifications