ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരു സ്കൂട്ടറും 5 വിദ്യാർത്ഥികളും; റോഡിൽ അഭ്യാസം; ശിക്ഷയായി സാമൂഹിക സേവനം; പിഴ വേറെ !

Google Oneindia Malayalam News

ചെറുതോണി : റോഡിലൂടെ അഭ്യാസ പ്രകടനം നടത്തിയ കോളേജ് വിദ്യാർഥികൾക്ക് എതിരെ നടപടി സ്വീകരിച്ച് ആർ ടി ഒ . പിഴ ഈടാക്കി ശിക്ഷയായി സാമൂഹിക സേവനം ചെയ്യണമെന്നും വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു. ഇടുക്കി ജില്ലയിൽ ആണ് വേറിട്ട നടപടി സ്വീകരിച്ച് ആർ ടി ഒ ആർ രമണൻ വൈറൽ ആകുന്നത്.

ഒരു സ്കൂട്ടറിൽ 5 കോളേജ് വിദ്യാർത്ഥികളാണ് റോഡിലൂടെ അഭ്യാസ പ്രകടനം നടത്തിയത്. ഈ അഞ്ചു വിദ്യാർഥികളുടെ പ്രകടന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങി. പിന്നാലെ ആർ ടി ഒയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും ഇവർ സഞ്ചരിച്ച വാഹനത്തെയും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

idukki

അസി . മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സോണി ജോൺ , നെബു ജോൺ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. ഒടുവിൽ ഈ അഞ്ചു വിദ്യാർത്ഥികളും സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി .

ജൂലൈ 2 , 3 തീയതികളിൽ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളെ സഹായിക്കണമെന്നാണ് ആർ ടി ഒ ഓഫീസർ ആർ രമണൻ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചത് . ഇതിന് പുറമേ , 2000 രൂപ ഇത്തരത്തിൽ അഭ്യാസ പ്രകടനം നടത്തിയതിന് പിഴയും ഈടാക്കി . സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസും മൂന്ന് മാസത്തേക്ക് റദ്ദ് ചെയ്തു . സാമൂഹിക സേവനം ചെയ്യാൻ ഇടുക്കി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കൈമാറാനുള്ള കത്ത് ആർ ടി ഒ വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ട് .

സഹോദരന് ആശംസ എത്തിയില്ല;പിണങ്ങി!ഫോൺ വിളിച്ചാലും എടുക്കില്ല!434 മീറ്റർ നീളമുള്ള കത്തെഴുതി സഹോദരിസഹോദരന് ആശംസ എത്തിയില്ല;പിണങ്ങി!ഫോൺ വിളിച്ചാലും എടുക്കില്ല!434 മീറ്റർ നീളമുള്ള കത്തെഴുതി സഹോദരി

ഇതിന്റെ അടിസ്ഥാനത്തിൽ സാമൂഹിക സേവനം ചെയ്തതിന് ശേഷം ആശുപത്രി സൂപ്രണ്ട് സമർപ്പിക്കുന്ന റിപ്പോർട്ട് അനുസരിച്ചാകും വിദ്യാർത്ഥികളുടെ നടപടി അവസാനിപ്പിക്കുക . ഇക്കഴിഞ്ഞ വെളളിയാഴ്ച മുരിക്കാശേരിയിൽ ആയിരുന്നു സംഭവം നടന്നത്. ഇതിന് പിന്നാലെ ആയിരുന്നു ഈ വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിക്കാൻ തുടങ്ങിയത്.

ഫാഷനിലാണ് പൂർണ്ണിമ ഇന്ദ്രജിത്ത്; ഇതാ കിടിലൻ ലുക്ക്; പങ്കിട്ട ചിത്രങ്ങൾ വൈറലാക്കി ആരാധകർ

വിദ്യാർത്ഥികളെയും ഇവർ സഞ്ചരിച്ച സ്കൂട്ടറും കണ്ടെത്തിയതിന് ശേഷം, രക്ഷിതാക്കളെ അടക്കം ആർ ടി ഒ നേരിട്ട് വിളിപ്പിച്ചു . ഇത്തരത്തിലുള്ള അഭ്യാസ പ്രകടനങ്ങൾ ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് രക്ഷിതാക്കൾക്ക് മുന്നിൽ വച്ച് പ്രതിജ്ഞ ചൊല്ലി വിദ്യാർത്ഥികളെ പറഞ്ഞയക്കുകയാണ് ചെയ്തത്. ഇപ്പോൾ വൈറൽ വീഡിയോയ്ക്ക് പിന്നാലെ വേറിട്ട വാർത്തയും സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയാണ്.

Idukki
English summary
RTO R Ramanan gave different punishments to 5 students in Idukki goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X