ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാട്ടുപെട്ടിയിലും സഞ്ചാരികളുടെ തിരക്ക്, മൂന്നാറിന്റെ വിനോദസഞ്ചാരയിടങ്ങള്‍ സജ്ജീവമാകുന്നു....!!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി മൂന്നാറില്‍ വിനോദസഞ്ചാരികളുടെ വന്‍തിരക്ക്. കഴിഞ്ഞ ഒരാഴ്ചയോളമായി മൂന്നാറില്‍ സഞ്ചാരികള്‍ കൂടുതലായി എത്തിതുടങ്ങി.കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഏറ്റവുമധികം സഞ്ചാരികളെത്തിയത് ഈ ദിവസങ്ങളിലാണ്.

സർക്കാരിന്റേത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ മതിൽ; സർക്കാർ സംവിധാനവും പണവും ദുരുപയോഗം ചെയ്തെന്ന് രമേശ് ചെന്നിത്തല

പ്രളയത്തിനുശേഷം വിനോദസഞ്ചാരമേഖല സജ്ജീവമാകുന്നതോടെ ടൂറിസത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരും ഏറെ സന്തോഷത്തിലാണ് വിദേശികളും സ്വദേശികളും ധാരളമായി മൂ്ന്നാറിന്റെ വിനോദസഞ്ചാരയിടങ്ങളില്‍ എത്തി തുടങ്ങി. നിലവില്‍ കൂടുതല്‍ തിരക്കനുഭവപ്പെടുന്നത് മാട്ടുപ്പെട്ടിയിലാണ്. കൊല്‍ക്കത്ത, മുംബൈ, എന്നിവടങ്ങളില്‍നിന്നുള്ളവരും മലയാളികളുമാണ് സന്ദര്‍ശകരില്‍ കൂടുതല്‍.

Mattupetty

സന്ദര്‍ശകര്‍ ഏറ്റവുമധികം എത്തുന്ന രാജമലയിലും മാട്ടുപ്പട്ടിയിലും സഞ്ചാരികളുടെ ശരാശരി എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. രാജമലയില്‍ പരമാവധി സന്ദര്‍ശകരായ 3500 പേര്‍ വീതം കഴിഞ്ഞ നാലുദിവസവും സന്ദര്‍ശനം നടത്തി. മാട്ടുപ്പട്ടിയിലെത്തുന്നവരിലേറെയും ബോട്ടിംഗ് നടത്തിയാണ് മടങ്ങുന്നത്. ന്യൂയര്‍വരെ ഈ തിരക്ക് തുടരുമെന്നാണ് കണക്കുകൂട്ടല്‍.

Idukki
English summary
The rush of tourists in Mattupetti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X