• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സർക്കാരിന്റേത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ മതിൽ; സർക്കാർ സംവിധാനവും പണവും ദുരുപയോഗം ചെയ്തെന്ന് രമേശ് ചെന്നിത്തല

  • By Desk

പത്തനംതിട്ട: നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് സർക്കാർ സംവിധാവും പണവും ദുരുപയോഗം ചെയ്ത് പിണറായി സർക്കാർ ജാതീയമായി വേർതിരിക്കുന്ന വർഗ്ഗീയ മതിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തിനാലാം ജന്മദിന ആഘോഷപരിപാടികളും പദയാത്രയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ചിക്കന്‍ പദ്ധതിയിലൂടെ വില്‍ക്കപ്പെടുന്ന കോഴികള്‍ ധൈര്യമായി കഴിക്കാം, സര്‍ക്കാര്‍ വെറ്റനറി ഡോക്ടര്‍മാര്‍ ഗുണനിലവാരം ഉറപ്പുവരുത്തും, പദ്ധതി ഞായറാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ശബരിമലയിൽ സംഘർഷം സൃഷ്ടിച്ച് കലക്കവെളളത്തിൽ മീൻ പിടിക്കുവാൻ ശ്രമിക്കുന്ന ബി.ജെ.പി, സംഘപരിവാർ ശക്തികളും ലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കാതെ യുവതീ പ്രവേശനം തിടുക്കത്തിൽ നടപ്പാക്കി നവോത്ഥാന നായക പരിവേഷം സൃഷ്ടിക്കുവാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ ആണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രളയം മൂലം ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ എല്ലാരംഗത്തും പരാജയപ്പെട്ട സർക്കാർ പരാജയത്തിന്റെ ജാള്യം മറക്കുവാനാണ് വനിതാമതിലുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ത്യയിലും കേരളത്തിലും ഉണ്ടായിട്ടുള്ള നവോത്ഥാന പ്രസ്ഥാനങ്ങളുടെയും നേരവകാശികൾ കോൺഗ്രസ് ആണെന്ന കാര്യം വിസ്മരിച്ചുകൊണ്ട് നവോത്ഥാനത്തിന്റെ പിതൃത്വം എറ്റെടുക്കുവാൻ ശ്രമിക്കുന്ന സി.പി.എം ഉം പിണറായി വിജയനും നവോത്ഥാന ചരിത്രം പഠിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നാല് വോട്ടിനുവേണ്ടി ആരേയും കുട്ടാൻ മടിക്കാത്തവരാണ് സി.പി.എം എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിക്കാരൻ എന്ന് മുദ്രചാർത്തി ജയിലിൽ അടച്ച ആർ. ബാലകൃഷ്ണപിള്ളയേയും ഭൂമികയ്യേറിയവൻ എന്ന് ആക്ഷേപിച്ച എം.പി വീരേന്ദ്രകുമാർ, വർഗ്ഗീയവാതികൾ എന്ന് പ്രഖ്യാപിച്ച ഐ.എൻ.എൽ തുടങ്ങിയവരെ ഇടതുമുന്നണിയുടെ ഭാഗമാക്കിയിരിക്കുന്നത് എന്ത് ആദർശത്തിന്റെ പേരിലാണെന്നും. സി.പി.എം മുന്നണി വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വനിതാ മതിലിനുവേണ്ടി സർക്കാർ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ആശാ വർക്കർന്മാർ, സർക്കാർ അർദ്ധസർക്കാർ ജീവനക്കാർ എന്നിവരെ നിർബന്ധിച്ചാണ് മതിലിൽ പങ്കെടുപ്പിക്കുത്. 18 വയസിൽ താഴെയുള്ള കുട്ടികളെ മതിലിൽ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോതി നിർദ്ദേശത്തെ വിമർശിക്കുന്ന ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ അതിന്റെ അർത്ഥം മനസ്സിലാക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വനിതാമതിലിനു വേണ്ടി സർക്കാർ സംവിധാനം ദുരുപയോഗപ്പെടുത്തുകയും ജീവനക്കാരെ നിർബന്ധിക്കുകയും ചെയ്യുന്നവർ പിന്നീട് കണക്ക് പറയേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ: പി.ജെ കുര്യൻ, ആന്റോ ആന്റണി എം.പി, മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ് തുടങ്ങിയവർ സംസാരിച്ചു.

English summary
Ramesh Chennithala against LDF government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X