Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം സമ്പാദിക്കാന്‍ ഗള്‍ഫില്‍ പോയി രോഗാവസ്ഥയില്‍ തിരികെയെത്തി ഇരുവൃക്കളും തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു.!!!

മാങ്കുളം: പുതിയൊരു ജീവിതം സ്വപ്നം കണ്ടായിരുന്നു 39കാരനായ ബൈജു പത്ത് മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫിലേക്ക് വിമാനം കയറിയത്.കൂലിവേല ചെയ്ത് കിട്ടുന്നതു കൊണ്ട് കുടുംബം പുലര്‍ത്താനാകില്ലെന്ന് തിരിച്ചറിഞ്ഞ ബൈജു സന്ദര്‍ശക വിസയില്‍ ഗള്‍ഫിലേക്ക് ചേക്കേറുകയായിരുന്നു.പക്ഷെ ബൈജു പ്രതീക്ഷിച്ച പോലൊരു ജോലിയോ വരുമാനമോ ഗള്‍ഫില്‍ കിട്ടിയില്ലെന്നു മാത്രമല്ല പണിയെടുക്കാന്‍ ഉണ്ടായിരുന്ന ആരോഗ്യം രോഗാവസ്ഥയിലേക്ക് വഴിമാറി 9 മാസങ്ങള്‍ക്കിപ്പുറം ബൈജുവിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.

കൊല്ലം നഗരത്തിലെ ഏഴ് റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തി വീതി കൂട്ടും; ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി, ജില്ലയിൽ റോഡ് സുരക്ഷ വാരാചരണം തുടങ്ങി

ഇന്നീ യുവാവ് ഇരു വൃക്കകളും തകരാറിലായി ചിക്തസക്കുള്ള പണത്തിനായി സുമനസ്സുകളുടെ സഹായം തേടുകയാണ്.പ്രവാസി ജീവിതത്തിനിടയില്‍ പനി കലശലായതാണ് വൃക്കകള്‍ തകരാറിലാകാന്‍ കാരണമെന്നും ബൈജുവിന് തിരികെ ജീവിതത്തിലേക്ക് എത്താന്‍ ഇരുപത് ലക്ഷത്തിലധികം രൂപ വേണമെന്നും സഹോദരന്‍ പറയുന്നു.

Byju

ഭാര്യ അനിതയും മക്കളായ ശ്രീരാഗും ശ്രീവിദ്യയും അടങ്ങുന്നതാണ് ബൈജുവിന്റെ കുടുംബം.പറക്കമുറ്റാത്ത കുഞ്ഞുങ്ങളേയും ഭാര്യയേയും പോറ്റണമെങ്കില്‍ ബൈജുവിന് രോഗത്തെ ചിക്തസ കൊണ്ട് തോല്‍പ്പിച്ചേ മതിയാകു.ജിവിതം തിരികെ ലഭിച്ചാല്‍ പണിയെടുത്ത് കടമത്രയും തിര്‍ത്ത,് വിധിയെ വഴിമാറ്റി വിടാമെന്ന ഉറപ്പ് ബൈജുവിന് ഉണ്ട്.പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബൈജുവിന് മുമ്പോട്ട് പോകാന്‍ നല്ലമനസ്സുകളുടെ താങ്ങ് കൂടിയേ മതിയാകു.

സൃഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ബൈജു ചിക്തസാ സഹായനിധി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച് കഴിഞ്ഞു.കരുണ വറ്റാത്ത മനസ്സുള്ളവര്‍ക്ക് ബൈജുവിന്റെ ഭാര്യ അനിത ബൈജുവിന്റെ പേരില്‍ ഫെഡറല്‍ ബാങ്ക് മാങ്കുളം ശാഖയില്‍ തുറന്നിട്ടുള്ള 22180100045578 എന്ന അക്കൗണ്ട് നമ്പരില്‍ 0002218 എന്ന ഐഎഫ്എസ്സി കോഡുപയോഗിച്ച് പണം നിക്ഷേപിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+