Get Updates
Get notified of breaking news, exclusive insights, and must-see stories!

അവധി ആഘോഷിക്കാന്‍ ഇടുക്കിയിലേക്ക് വരാം...!!! പക്ഷേ ഗതാഗതക്കുരുക്കുണ്ട്.!!!

അടിമാലി: മൂന്നാര്‍ അടക്കമുള്ള വിനോദസഞ്ചാരയിടങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചതോടെ കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു തുടങ്ങി. കഴിഞ്ഞ ഒരാഴ്ചക്കാലമായി ഇതുവഴിയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്.

അഭിമന്യുവിന്റെ വീട് യാഥാര്‍ത്ഥ്യമായി... താക്കോല്‍ദാനത്തിന് മുഖ്യമന്ത്രിയെത്തും, താക്കോൽദാന കൈമാറ്റം ജനുവരി 14ന്!!

ക്രിസ്മസ് അവധി ആഘോഷിക്കാന്‍ മൂന്നാറിലേക്ക് സഞ്ചരികളുമായെത്തുന്ന വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും പാതയോരങ്ങളില്‍ പണിനടക്കുന്നതുമാണ് ഗതാഗത തടസ്സത്തിന്റെ പ്രധാനകാരണം.അതേസമയം ഗതാഗത തടസം പരിഹരിക്കുന്നതിന് പൊലീസിന്റെ ഭാഗത്തു നിന്നും കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് പരാതി. നേര്യമംഗലം മുതല്‍ വാളറവരെയുള്ള ഭാഗങ്ങളില്‍ വിവിധയിടങ്ങളില്‍ റോഡിന്റെ സംരക്ഷണ ഭിത്തിയുടെയും റോഡിന്റെയും അറ്റക്കുറ്റപണികള്‍ നടന്നു വരികയാണ്.

Traffic

ഇവിടങ്ങളിലാണ് ഗതാഗത കുരുക്കു കൂടുതലായുണ്ടാകുന്നത്. അര മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെയാണ് വാഹനങ്ങള്‍ ഇവിടങ്ങളില്‍ കുരുങ്ങിക്കിടക്കുന്നത്. പുലര്‍ച്ചെ വലിയ തിരക്കും ഗതാഗതതടസ്സവും അനുഭവപ്പെടുന്നില്ലെങ്കിലും കൂടുതലായും ഉച്ചയ്ക്കുശേഷമുളള സമയങ്ങളിലാണ് വാഹനങ്ങള്‍ റോഡില്‍ മണിക്കൂറോളം കുടുങ്ങുന്നത്. ബസ്സ് സര്‍വ്വീസുകളുടെ സമയത്തെയും ഇത് കാര്യമായി ബാധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+