ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഭിമന്യുവിന്റെ വീട് യാഥാര്‍ത്ഥ്യമായി... താക്കോല്‍ദാനത്തിന് മുഖ്യമന്ത്രിയെത്തും, താക്കോൽദാന കൈമാറ്റം ജനുവരി 14ന്!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: എറണാകുളം മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവടയില്‍ നിര്‍മിച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ജനുവരി 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും. വട്ടവട കൊട്ടാക്കമ്പൂര്‍ റോഡില്‍ സിപിഐ എം വില കൊടുത്തു വാങ്ങിയ ഭൂമിയിലാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 1256 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീട് നിര്‍മിച്ചിരിക്കുന്നത്.

വനിതാ മതിലില്‍ ജില്ലയില്‍ നിന്നും 30,000 പേര്‍ തന്നെ അണിനിരക്കും; മതിലിനെതിരെ യു ഡി എഫിന്റെ വനിതാ മതേതരസംഗമം ശനിയാഴ്ച

സെപ്തംബര്‍ അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വീടിന്റെ കല്ലിടീല്‍കര്‍മ്മം നിര്‍വഹിച്ചത്. വട്ടവട കൊട്ടാക്കമ്പൂരില്‍ നിര്‍മ്മിച്ച വീടിന് സമീപം രാവിലെ പത്തരയ്ക്കാണ് ചടങ്ങുകള്‍. ചടങ്ങില്‍ സിപിഐ എം സ്വരൂപിച്ച കുടുംബ സഹായ നിധിയും മുഖ്യമന്ത്രി കൈമാറും. കഴിഞ്ഞ ജൂലൈ രണ്ടിന് വെളുപ്പിനാണ് എസ്എഫ്ഐനേതാവും, മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ഥിയുമായിരുന്ന അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട്-എസ്ഡിപിഐ വര്‍ഗീയവാദികള്‍ കുത്തിക്കൊലപ്പെടുത്തിയത്.

Abhimanyu

സ്വന്തം കുടുംബത്തിനായി അടച്ചുറപ്പുള്ള ഒരു ഭവനം പണിയണമെന്നത് അഭിയുടെ സ്വപനങ്ങളിലൊന്നായിരുന്നു. അഭിയില്ലെങ്കിലും വട്ടവടയെന്ന ഗ്രാമം അഭിയുടെ ആഗ്രഹങ്ങളിലേക്കും സ്വപന്ങ്ങളിലേക്കും അഴന്റെ കുടുംബത്തെ എത്തിക്കുകയാണ്.അവസാനഘട്ടത്തില്‍വീടിന്റെ മുറ്റത്ത് ടൈലുകള്‍ പാകുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

Idukki
English summary
Abhimanyu's home will be given to his family by Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X