ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുലി'ഗോപാലന്' കര്‍ഷകവീരശ്രീ അവാര്‍ഡ് നല്‍കും; കേസെടുക്കില്ല, വനംവകുപ്പ് ധനസഹായം നല്‍കി

Google Oneindia Malayalam News

ഇടുക്കി: അടിമാലി മാങ്കുളത്ത് പ്രാണരക്ഷാര്‍ഥം പുലിയെ കൊലപ്പെടുത്തിയ ആദിവാസി യുവാവിന് കര്‍ഷകവീരശ്രീ അവാര്‍ഡ് നല്‍കും. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ തന്നെ ആക്രമിച്ച പുലിയെ ഇല്ലാതാക്കിയ ചിക്കണംകുടിയില്‍ ഗോപാലനാണ് കര്‍ഷകവീരശ്രീ അവാര്‍ഡ് നല്‍കി ആദരിക്കുന്നതിന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗോപാലന് എല്ലാ സഹായങ്ങളും നല്‍കുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്. അതേസമയം വന്യജീവികളെ കൊലപ്പെടുത്തുന്നത് കുറ്റകരമാണെങ്കിലും ഗോപാലനെതിരെ കേസെടുക്കില്ല. ഗോപാലന്‍ സ്വയരക്ഷാര്‍ത്ഥമാണ് പുലിയെ ആക്രമിച്ചത് എന്ന് മാങ്കുളം റേഞ്ച് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടതിനാലാണ് ഇത്.

ആര്‍ഭാടങ്ങളേതുമില്ല.. മുഖ്യമന്ത്രിയെത്തിയത് സകുടുംബം; ആര്യ-സച്ചിന്‍ദേവ് വിവാഹ കാഴ്ചകള്‍ കാണാം

1

ചികിത്സയില്‍ കഴിയുന്ന ഗോപാലന് 5000 രൂപ വനം വകുപ്പ് ധനസഹായം നല്‍കിയിട്ടുണ്ട്. മാങ്കുളം റേഞ്ച് ഓഫീസര്‍ ബി പ്രസാദ് ആണ് ആശുപത്രിയിലെത്തി തുക കൈമാറിയത്. പുലിയുടെ അടിയേറ്റ് ഗോപാലന്റെ കൈയുടെ എല്ലിന് ക്ഷതമുണ്ടായിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഏഴോടെ മാങ്കുളം ചിക്കണംകുടിലായിരുന്നു സംഭവം.

2

തന്നെ ആക്രമിച്ച പുലിയെ വാക്കത്തി കൊണ്ടാണ് ഗോപാലന്‍ വെട്ടിക്കൊന്നത്. പുലിയുടെ മൃതദേഹ പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു. തലക്കേറ്റ ക്ഷതമാണ് പുലിയുടെ മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. ദേശീയ കടുവനിര്‍ണയസമിതിയുടെ നേതൃത്വത്തിലായിരുന്നു മൃതദേഹപരിശോധന.

8 വര്‍ഷത്തിനിടെ 93 എംഎല്‍എമാര്‍ കൂറുമാറി ബിജെപിയിലെത്തി, കൂടുതലും കോണ്‍ഗ്രസുകാര്‍; അമ്പരപ്പിക്കുന്ന കണക്ക്8 വര്‍ഷത്തിനിടെ 93 എംഎല്‍എമാര്‍ കൂറുമാറി ബിജെപിയിലെത്തി, കൂടുതലും കോണ്‍ഗ്രസുകാര്‍; അമ്പരപ്പിക്കുന്ന കണക്ക്

3

പുലിയുടെ ജഡം മാങ്കുളം റേഞ്ച് ഓഫീസിന് സമീപം ദഹിപ്പിച്ചു. പത്ത് വയസ് പ്രായമുള്ള പെണ്‍പുലിയായിരുന്നു ചത്തത്. 40 കിലോ തൂക്കമാണ് ഇതിനുള്ളത്. 13 വര്‍ഷമാണ് പുലികളുടെ ആയുസ്. പല്ലുകള്‍ കൊഴിഞ്ഞുപോയിരുന്നു. അതിനാല്‍, ഭക്ഷണം തേടിയാണ് ഇത് ജനവാസ മേഖലയിലേക്കിറങ്ങിയത് എന്നാണ് വനം വകുപ്പിന്റെ നിഗമനം.

4

ആരാധകരെ ശാന്തരാകുവിന്‍... വീണ്ടും ഞെട്ടിച്ച് ഭാവനയുടെ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍

പുലിയുടെ ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം പാലോടുള്ള ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്ക് വനംവകുപ്പ് ബോധവത്കരണ ക്ലാസ് നടത്തും എന്ന് മാങ്കുളം ഡി എഫ് ഒ അറിയിച്ചു. വന്യമൃഗങ്ങളുടെ സ്വഭാവം, നാട്ടിലിറങ്ങാനുള്ള കാരണം, രക്ഷ നേടുന്നതിനുള്ള മാര്‍ഗങ്ങള്‍, മുന്‍കരുതല്‍ എന്നിവയാണ് പഠിപ്പിക്കുക.

Idukki
English summary
tribal youth who killed a tiger to save his life in Adimali Mankulam will be awarded for his bravery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X