ബീഫ് കഴിച്ചതിന് ഊരുവിലക്കി; കാട്ടില്‍ അഭയം തേടി യുവാക്കള്‍, സംഭവം ഇടുക്കിയില്‍
ഇടുക്കി: ഇടുക്കി മറയൂരില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ യുവാക്കള്‍ക്ക് ഊര് വിലക്ക്. ബീഫ് കഴിച്ച ആദിവാസിയുവാക്കളായ 24 പേര്‍ക്കെതിരെയാണ് ഊര്മൂപ്പന്‍ ഊര് വിലക്ക് പ്രഖ്യാപിച്ചത്. മറയൂര്‍ പെരിയകുടി, കമ്മാളം കുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടികുടി, കുത്തുകല്‍, കവക്കുട്ടി എന്നീ ആദിവാസിക്കുടികളിലെ 24 യുവാക്കള്‍ക്കളെയാണ് ബീഫ് കഴിച്ചതിന്റെ പേരില്‍ ഊരുകൂട്ടം വിചാരണ ചെയ്ത് വിലക്കിയിരിക്കുന്നത്.
കത്രീനയ്ക്ക് സ്വന്തമായി വിക്കി, വമ്പൻ ആഢംബര വിവാഹം, ചിത്രങ്ങൾ പുറത്ത്
ഇവരുടെ വിശ്വാസം അനുസരിച്ച് ബീഫ് കഴിക്കാന്‍ പാടില്ലെന്നും പരമ്പരാഗതമായി ഈ വിശ്വാസം അവര്‍ പിന്തുടര്‍ന്ന് വരുന്നവരാണെന്നും ഇത് ലംഘിച്ചെന്ന് അറിഞ്ഞതോടെയാണ് സംയുക്തമായി യുവാക്കള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയതെന്നുമാണ് അറിയുന്നത്.

കഴിഞ്ഞദിവസമാണ് സംഭവം. യുവാക്കള്‍ ടൗണിലെ ഹോട്ടലുകളില്‍ പോയി ബീഫ് കഴിക്കുന്നതായും മാട്ടിറച്ചി വാങ്ങിക്കൊണ്ടുവന്ന് പാചകം ചെയ്ത് കഴിച്ചതായും കുടികളിലെ ഊരുമൂപ്പന് ഉള്‍പ്പെടെയുള്ള പ്രധാനികള്‍ക്ക് വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു യുവക്കള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തത്. വിചാരണയില്‍ ഊരിലെ ആചാര അനുഷ്ഠാനങ്ങള്‍ക്കും, വിശ്വാസങ്ങള്‍ക്കും വിരുദ്ധമാണ് യുവാക്കളുടെ പ്രവര്‍ത്തിയെന്ന് കണ്ടെത്തി കുറ്റം വിധിക്കുകയായിരുന്നു.

വിലക്ക് വന്നതോടെ വീടുകളില്‍ കയറാനോ ബന്ധുക്കളുമായി സംസാരിക്കാനോ പറ്റുന്നില്ലെന്നും യുവാക്കള്‍ പറയുന്നു. ബന്ധുക്കളുമായി സംസാരിക്കുന്നത് കണ്ട് അവരെ കൂടി വിലക്കിയാലോ എന്ന് പേടിച്ച് കാടുകളിലും മറ്റുമാണ് ഇപ്പോള്‍ യുവാക്കള്‍ ഇപ്പോള്‍ താമസിക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നും യുവാക്കള്‍ പറഞ്ഞു.

കുട്ടികളെ നോക്കാന്‍ പറ്റുന്നില്ലെന്നും സാമ്പത്തിക പ്രശ്‌നത്തിലാണെന്നും ഊരുവിലക്കപ്പെട്ട യുവാക്കളിലൊരാളായ അറുമുഖന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഊരുവിലക്കിയതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും വലിയ ബുദ്ധിമുട്ടിലാണെന്നും യുവാക്കള്‍ പറഞ്ഞു. ശ്രത്രുക്കളെ പോലെയാണ് പലരും പെരുമാറുന്നതെന്നും ജീവന് തന്നെ ഭീഷണിയാകുമോ എന്ന് ഭയക്കുന്നുവെന്നും യുവാക്കള്‍ പറഞ്ഞു. കുടികളില്‍ കയറാമെങ്കിലും വീടിനുള്ളില്‍ കയറാന്‍ പാടില്ല, കുടുംബവുമായി ബന്ധം പുലര്‍ത്താന്‍ പാടില്ല എന്നിങ്ങനെയാണ് ഊരുകൂട്ടം തീരുമാനിച്ചത്.
Recommended Video

സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സ്‌പെഷല്‍ ബ്രാഞ്ചിന് പുറമെ പൊലീസ്, പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ള അധികൃതരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാക്കള്‍ക്കെതിരെ നടപടിയുണ്ടായ ഊരുകളില്‍ ആട്, കോഴി ഉള്‍പ്പെടെയുള്ള മാംസങ്ങള്‍ കഴിക്കാറുണ്ടെങ്കിലും ബീഫ് കഴിക്കുന്നതിന് വിലക്കുണ്ടെന്നാണ് വിവരം. എന്നാല്‍ പുതിയ തലമുറയിലെ യുവാക്കള്‍ ഹോട്ടലുകളില്‍ നിന്നും മറ്റുമായി ബീഫ് കഴിക്കാറുണ്ടെന്നും പറയപ്പെടുന്നു.












Click it and Unblock the Notifications