ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്ത് മാസങ്ങള്‍ക്ക് മുമ്പ് വിവാഹം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍, ദുരൂഹത ആരോപിച്ച് കുടുംബം

Google Oneindia Malayalam News

ഇടുക്കി: പത്ത് മാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പില്‍ കുട്ടപ്പന്‍- ചിന്നമ്മ ദമ്പതികളുടെ മകളും പുത്തന്‍വീട്ടില്‍ ജോബിഷിന്റെ ഭാര്യയുമായ എം കെ ഷീജ ( 27 ) ആണ് മരിച്ചത്. മരണത്തില്‍ യുവതിയുടെ ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നു.

ഹണി സിംഗും ശാലിനി തല്‍വാറും വേര്‍പിരിഞ്ഞു; ജീവനാംശം നല്‍കിയത് ഒരു കോടി രൂപ!ഹണി സിംഗും ശാലിനി തല്‍വാറും വേര്‍പിരിഞ്ഞു; ജീവനാംശം നല്‍കിയത് ഒരു കോടി രൂപ!

ജോബിഷ് മദ്യപിച്ചെത്തി മര്‍ദ്ദിച്ചിരുന്നതായും ജോബിഷിന്റെ മാതാപിതാക്കള്‍ വഴക്കിട്ടിരുന്നതായും ഷീജ പറഞ്ഞിരുന്നെന്ന് സഹോദരന്‍ അരുണ്‍ പറഞ്ഞു. ജീവിതം മടുത്തതായി ചില സുഹൃത്തുക്കളോട് ഷീജ പറഞ്ഞിരുന്നെന്നും അരുണ്‍ ആരോപിക്കുന്നു. ഓണത്തിന് മുമ്പ് രണ്ടാഴ്ച ഷീജ സ്വന്തം വീട്ടിലായിരുന്നു.

idukki

കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്കൊപ്പം ഏലപ്പാറയ്ക്ക് പോയ ഷീജയെ ജോബിഷ് കൂട്ടിക്കൊണ്ടു പോയിരുന്നു. തിരുവോണ ദിവസം ഉച്ചയ്ക്ക് ഷീജയെയും കൂട്ടി ഹെലിബറിയിലെ വീട്ടിലേക്ക് വന്നെങ്കിലും വൈകീട്ട് മടങ്ങുകയായിരുന്നു.

എന്താ ഒരു ലുക്ക്, ഓണം അടിച്ചുപൊളിച്ചല്ലേ...വൈറലായി നൈല ഉഷയുടെ ചിത്രങ്ങള്‍

ഇന്നലെ രാത്രി ജോബിഷ് വിളിച്ച് ഷീജയെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നാണ് അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Idukki
English summary
young woman who got married ten months ago was found hanging dead in her husband's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X