Get Updates
Get notified of breaking news, exclusive insights, and must-see stories!

1,400 കോടിയുടെ ഖാദി കുംഭകോണം; 'ലഫ്: ഗവര്‍ണര്‍ രാജിവയ്ക്കണം', ദില്ലി നിയമസഭയില്‍ നിശാധര്‍ണ്ണ

ദില്ലി: ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയുടെ രാജി ആവശ്യപ്പെട്ട് ദില്ലി നിയമസഭയ്ക്കുള്ളില്‍ ധര്‍ണയുമായി ആം ആദ്മി എം എൽ എമാർ. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെ വി ഐ സി) ചെയര്‍മാനായിരുന്ന കാലത്ത് സക്‌സേന അഴിമതി നടത്തിയെന്ന് ആരോപിച്ചാണ് ധർണ. 1,400 കോടി രൂപയുടെ അഴിമതി നടത്തിയതായാണ് ആരോപണം.

arvind-kejriwal

2016ൽ 1,400 കോടി രൂപയുടെ അസാധുവാക്കപ്പെട്ട നോട്ടുകൾ മാറ്റിയെടുക്കാൻ സക്‌സേന തന്റെ ജീവനക്കാർക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് ആം ആദ്മി ആരോപിക്കുന്നത്.' ചെയർമാൻ അന്ന് നോട്ട് മാറാൻ ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയെന്ന് അന്നത്തെ ക്യാഷർ രേഖാമൂലം എഴുതി നൽകിയിട്ടുണ്ട്.അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത് നിർഭാഗ്യകരമാണ്. ജീവനക്കാരുടെ പ്രതികരണങ്ങൾ വാർത്തകളിലും വന്നിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നാണ് ഞങ്ങളുടെ ആവശ്യം', എ എ പി എം എല്‍ എ ദുര്‍ഗേഷ് പഥക് പറഞ്ഞു.

വികെ സക്സേന കള്ളനാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള പ്ലക്കാർഡുകളുമേന്തി എഎപി എംഎൽഎമാർ ഡൽഹി നിയമസഭാ സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം ഇന്ന് പ്രതിഷേധിച്ചിരുന്നു.

അതേസമയം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരായ സി ബി ഐ നടപടിക്കിടെ ഉണ്ടായ പുതിയ പ്രതിഷേധം വരും ദിവസങ്ങളിൽ ഗവർണർ-സർക്കാർ ബന്ധം വഷളാവാൻ കൂടുതൽ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

'ഇജ്ജ് എന്ത് സുന്ദരിയാണ് പാത്തൂ, ഇങ്ങനെ ചിരിക്കല്ലെ പാത്തൂ'; കല്യാണിയുടെ കിടിലൻ ഫോട്ടോകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+