Get Updates
Get notified of breaking news, exclusive insights, and must-see stories!

2021ല്‍ രാജ്യത്ത് റോഡപകടങ്ങളില്‍ മരിച്ചത് 1.55 ലക്ഷം പേര്‍! എക്കാലത്തേയും ഉയര്‍ന്ന നിരക്കെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: 2021 ല്‍ ഇന്ത്യയിലാകെ റോഡ് അപകടങ്ങളില്‍ 1.55 ലക്ഷത്തിലധികം ജീവനുകള്‍ നഷ്ടപ്പെട്ടെന്ന് ഔദ്യോഗിക കണക്ക്. പ്രതിദിനം ശരാശരി 426 അല്ലെങ്കില്‍ ഓരോ മണിക്കൂറിലും 18 എന്ന തരത്തില്‍ റോഡ് അപകടങ്ങളില്‍ ജീവന്‍ പൊലിയുന്നതായാണ് കണക്കുകള്‍ പറയുന്നത്. ഇത് ഇതുവരെയുള്ള ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ്.

മരണങ്ങള്‍ കൂടാതെ, കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളമുള്ള 4.03 ലക്ഷം റോഡ് അപകടങ്ങളില്‍ 3.71 ലക്ഷം പേര്‍ക്ക് പരിക്കേറ്റതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഡാറ്റ പറയുന്നു. അപകടങ്ങള്‍ മൂലമുള്ള മരണങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയപ്പോള്‍, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് റോഡപകടങ്ങളുടെയും പരിക്കേറ്റവരുടെയും എണ്ണത്തില്‍ കുറവുണ്ടായി.

ആര്‍ഭാടങ്ങളേതുമില്ല.. മുഖ്യമന്ത്രിയെത്തിയത് സകുടുംബം; ആര്യ-സച്ചിന്‍ദേവ് വിവാഹ കാഴ്ചകള്‍ കാണാം

1

2020 (0.53), 2020 (0.45), 2019 (0.52) എന്നിവയെ അപേക്ഷിച്ച് ആയിരം വാഹനങ്ങളിലെ മരണനിരക്ക് കൂടുതലാണ്. എന്നാല്‍ 2018 (0.56), 2017 (0.59) എന്നീ വര്‍ഷങ്ങളേക്കാള്‍ കുറവാണ്. 2020-ല്‍, കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് രാജ്യത്ത് 3.54 ലക്ഷം റോഡപകടങ്ങളുണ്ടായി, അതില്‍ 1.33 ലക്ഷം പേര്‍ മരിക്കുകയും 3.35 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2

2019ല്‍ 4.37 ലക്ഷം റോഡപകടങ്ങളുണ്ടായി അതില്‍ 1.54 ലക്ഷം പേര്‍ മരിക്കുകയും 4.39 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2018ല്‍ രാജ്യത്ത് 4.45 ലക്ഷം റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ 1.52 ലക്ഷം പേര്‍ മരിക്കുകയും 4.46 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2017-ലെ കണക്കുകള്‍ പ്രകാരം 4.45 ലക്ഷം അപകടങ്ങളും 1.50 ലക്ഷം മരണങ്ങളും 4.56 ലക്ഷം പരിക്കുകളുമാണ് രേഖപ്പെടുത്തിയത്.

3

സാധാരണയായി റോഡപകടങ്ങള്‍ മരണങ്ങളേക്കാള്‍ കൂടുതല്‍ പരിക്കുകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ മിസോറാം, പഞ്ചാബ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍, പരിക്കേറ്റവരെ അപേക്ഷിച്ച് റോഡപകടങ്ങള്‍ കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമായി എന്നാണ് പറയുന്നത്. മിസോറാമില്‍ 64 റോഡപകടങ്ങളിലായി 64 മരണങ്ങളും 28 പേര്‍ക്ക് പരിക്കേറ്റുവെന്നും പഞ്ചാബില്‍ 6,097 റോഡപകടങ്ങളിലായി 4,516 മരണങ്ങളും 3,034 പേര്‍ക്ക് പരിക്കേറ്റതായും എന്‍ സി ആര്‍ ബി അറിയിച്ചു.

ആരാധകരെ ശാന്തരാകുവിന്‍... വീണ്ടും ഞെട്ടിച്ച് ഭാവനയുടെ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍

4

ജാര്‍ഖണ്ഡില്‍ 4,728 റോഡപകടങ്ങളില്‍ 3,513 പേര്‍ മരിക്കുകയും 3,227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ 33,711 റോഡപകടങ്ങള്‍ മൂലം 21,792 പേര്‍ മരിക്കുകയും 19,813 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മോട്ടോര്‍ സൈക്കിളുകള്‍ പോലെയുള്ള സ്വകാര്യ ഗതാഗത മാര്‍ഗങ്ങളേക്കാള്‍ സുരക്ഷിതമാണ് ബസുകള്‍ പോലെയുള്ള പൊതുഗതാഗതമെന്നും റിപ്പോര്‍ട്ട് പറയുന്നു. റോഡപകടങ്ങളില്‍ മരിച്ചവരില്‍ 44.5 ശതമാനവും ഇരുചക്രവാഹന യാത്രികരാണ്.

5

കാറുകള്‍ (15.1 ശതമാനം), ട്രക്കുകള്‍ അല്ലെങ്കില്‍ ലോറികള്‍ (9.4 ശതമാനം), ബസുകള്‍ (3 ശതമാനം) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. റോഡപകടങ്ങളില്‍ ഭൂരിഭാഗവും (59.7 ശതമാനം) അമിതവേഗത മൂലമാണ്. ഇത് 87,050 മരണങ്ങള്‍ക്കും 2.28 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായി. അപകടകരമായതോ അശ്രദ്ധമായതോ ആയ ഡ്രൈവിംഗ് അല്ലെങ്കില്‍ ഓവര്‍ടേക്കിംഗ് 25.7 ശതമാനം റോഡപകടങ്ങള്‍ക്ക് കാരണമായി.

6

ഇത് 42,853 മരണങ്ങള്‍ക്കും 91,893 പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായി. റോഡപകടങ്ങളില്‍ 2.8 ശതമാനം മാത്രമാണ് മോശം കാലാവസ്ഥ കാരണം സംഭവിച്ചതെന്ന് എന്‍സിആര്‍ബി ചൂണ്ടിക്കാട്ടി. മൊത്തം റോഡപകടങ്ങളില്‍ 59.7 ശതമാനം ഗ്രാമപ്രദേശങ്ങളിലും (2.40 ലക്ഷം കേസുകള്‍) 40.3 ശതമാനം നഗരപ്രദേശങ്ങളിലും (1.62 ലക്ഷം കേസുകള്‍) റിപ്പോര്‍ട്ട് ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+