ഇന്ത്യയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത് 1.67 ലക്ഷം പേർ; 239 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കണക്ക്
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളിൽ കുത്തനെ കുറവ്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 1,67,695 പേരാണ് .239 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.49 ശതമാനമാണ്. മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണത്. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 14,306 പേർക്കാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,762 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,35,67,367 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.18%. രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിൽ ആണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 120-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 1,67,695 പേരാണ് - 239 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.49 ശതമാനമാണ് - മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,98,397 പരിശോധനകൾ നടത്തി. ആകെ 60.07 കോടിയിലേറെ (60,07,69,717) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.24 ശതമാനമാണ് - 31 ദിവസമായി 2% ത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.43 ശതമാനമാണ്. കഴിഞ്ഞ 21 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 56 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 12,30,720 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 102.27 Cr കോടി (1,02,27,12,895) പിന്നിട്ടു. 1,01,52,393 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കുന്നത്. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി വരികയാണ്.കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 107.22 കോടിയിലധികം (1,07,22,89,365) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.12.75 കോടിയിൽ അധികം (12,75,29,984) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും സർക്കാർ അറിയിച്ചു.
സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications