കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയാ ഗാന്ധിയെ പാത്രം കഴുകിപ്പിച്ചു; വാട്‌സ് ആപ് ഗ്രൂപ്പ് അംഗങ്ങള്‍ തമ്മില്‍ തല്ലി...

  • By Vishnu
Google Oneindia Malayalam News

മദ്ധ്യപ്രദേശ്: ട്രോളര്‍മാര്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ട്രോളുന്നതിന്റെ പരിധി വിട്ടാല്‍ ചിലപ്പോള്‍ തല്ലുകിട്ടിയെന്നു വരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ പാത്രം കഴുകുപ്പിച്ചതിനെ ചൊല്ലി മദ്ധ്യപ്രദേശിലെ ജബലാപൂരിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാട്‌സാപ് ഗ്രൂപ്പില്‍ സോണിയാ ഗാന്ധിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പച്ചതാണ് സംഘര്‍ഷത്തിലെത്തിയത്.

കോണ്‍ഗ്രസ് അനുഭാവി അഡ്മിന്‍ ആയിരുന്ന വിജയ നഗര്‍ ഫ്രണ്ട്‌സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന ചിത്രമാണ് തമ്മിലടിയിലും കൊലപാതകത്തിലുമെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് അധ്യക്ഷയെ വീട്ടിലിരുത്തി വെറും അടുക്കളക്കാരിയാക്കി എന്ന അടിക്കുറുപ്പോടെയാണ് ഗ്രൂപ്പിലെ ഒരു അംഗം ചിത്രം വാട്‌സാപ് ഗ്രൂപ്പിലിട്ടത്. സോണിയയെ അപകീര്‍ത്തി പെടുത്തുന്ന ചിത്രം പ്രചരിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് അനുഭാവികളായ അംഗങ്ങള്‍ രംഗത്തുവന്നതോടെ തമാശ കാര്യത്തിലായി.

Sonia Gandhi

വാട്‌സാപ് ഗ്രൂപ്പില്‍ രണ്ട് ചേരി തിരിഞ്ഞ് തര്‍ക്കം ആരംഭിച്ച അനുയായികള്‍ തമ്മില്‍ രൂക്ഷമായ പോര് ആരംഭിച്ചു. ഇത് പിന്നീട് സംഘര്‍ഷത്തിലെത്തി. ഒടുവില്‍ പോലീസ് ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു. പോലീസ് സ്‌റ്റേഷനിലേക്ക് പോകുന്ന വഴി കണ്ടുമുട്ടിയ സംഘങ്ങള്‍ പരസ്പരം ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ കുത്തേറ്റാണ് ഒരാള്‍ മരിച്ചത്.

English summary
One person was killed, and six others injured after a clash between two groups in Madhya Pradesh's Jabalpur today over a morphed photo of Congress president Sonia Gandhi, which was shared on WhatsApp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X