ഇന്‍ഡോറില്‍ നാലുനില കെട്ടിടം വാഹനമിടിച്ച് തകര്‍ന്നു, 10 പേര്‍ ദാരുണമായി കൊലപ്പെട്ടു!!
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷവും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ 50000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. കെട്ടിട്ടത്തില്‍ ബസിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സാര്‍വതെ ബസ് സ്റ്റാന്‍ഡിന് സമീപമാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അതേസമയം മരണനിരക്ക് ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന. രക്ഷപ്രവര്‍ത്തനം പ്രദേശത്ത് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അഞ്ച് പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

ഈ കെട്ടിടം ഭക്ഷണശാലയടക്കമുള്ള ലോഡ്ജായിരുന്നു. ഭക്ഷണശാലയില്‍ എത്തിയവരാണ് മരിച്ചതില്‍ കൂടുതലെന്നാണ് സൂചന. അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷവും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ 50000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും സാഹചര്യങ്ങള്‍ വിലയിരുത്തി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ കെട്ടിടത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതില്‍ വിവാദമുണ്ടായിട്ടുണ്ട്. തീര്‍ത്തും ജീര്‍ണിച്ച അവസ്ഥയിലായിരുന്നു ഈ കെട്ടിടം. എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴുന്ന തരത്തിലായിരുന്നു ഈ കെട്ടിടമുണ്ടായിരുന്നത്. ഇതൊന്നും സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ആരോപണം.

കെട്ടിടം തകരാനുണ്ടായ കാരണം അറിയില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഈ കെട്ടിടത്തില്‍ 50 വര്‍ഷം പഴക്കമുണ്ടെന്നും അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമെന്ന് ഇവിടെയുള്ള ജീവക്കാര്‍ പറയുന്നു. ഇവിടെയുള്ള ജീവനക്കാരും അതിഥികളുമാണ് കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ പറയുന്നു. ഈ കെട്ടിടത്തിന്റെ മൂന്നു നിലകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഒരു കാര്‍ അതിവേഗതയില്‍ വന്ന് ഇടിച്ചതായി റിപ്പോര്‍ട്ടുണ്ടെന്ന് ഇന്‍ഡോര്‍ ഡിഐജി ഹരിനാരായണ്‍ മിശ്ര പറഞ്ഞു. ഇതിനെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications