100 കോടി വാക്സിന്‍ നേട്ടം: രാജ്യത്തെ അഭിനന്ദിച്ച് ലോക നേതാക്കള്‍, നന്ദി അറിയിച്ച് മോദി
ദില്ലി: ഇന്ത്യ 100 കോടി പ്രതിരോധ കുത്തിവയ്പ്പുകൾ മറികടന്നതിന് ആശംസകൾ അറിയിച്ച ലോകനേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂട്ടാന്‍, ശ്രീലങ്ക, മാലിദ്വീപ് , ഇസ്രായേൽ, മലാവി തുടങ്ങിയ വിവിധ രാജ്യങ്ങളായിരുന്നു ഇന്ത്യയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയത്. ഒരോ രോജ്യങ്ങളുടെ രാഷ്ട്രത്തലവന്‍മാരുടേയും പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ട്വിറ്ററിലൂടെയുള്ള പ്രധാനമന്ത്രിയുടെ നന്ദി പ്രകടനം. 'ചരിത്രപരമായ ഈ അവസരത്തിൽ നിങ്ങളുടെ നല്ല വാക്കുകൾക്ക് ലിയോൺചെൻ ഡോ. ലോട്ടേ ഷെറിംഗിന് നന്ദി' എന്നായിരുന്നു ഭൂട്ടാന്റെ ആശംസകള്‍ക്കുള്ള മോദിയുടെ മറുപടി. ഭൂട്ടാനുമായുള്ള സൗഹൃദത്തെ ഞങ്ങൾ ആഴത്തിൽ വിലമതിക്കുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയും ഈ മേഖലയും ലോകവും ഒന്നിച്ചു നിൽക്കുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"എന്റെ സുഹൃത്ത് രാജപാക്‌സെ , നന്ദി. ശ്രീലങ്കയിൽ നിന്ന് കുശിനഗറിലേക്കുള്ള ഉദ്ഘാടന അന്താരാഷ്ട്ര വിമാനം, നമ്മുടെ വാക്സിനേഷൻ യജ്ഞങ്ങൾ എന്നിവ പോലുള്ള സമീപകാല സംരംഭങ്ങൾ നമ്മുടെ വൈവിധ്യമാർന്ന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും നമ്മുടെ സഹോദരങ്ങൾ തമ്മിലുള്ള ഇടപെടൽ വർദ്ധിപ്പിക്കുകയും ചെയ്യും."- ശ്രീലങ്കൻ പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.

മാലദ്വീപിലെ വാക്സിനേഷൻ യജ്ഞത്തിന്റെ പുരോഗതി കാണുന്നതിൽ ഞാൻ സന്തുഷ്ടനാണെന്നും ആശംസയ്ക്ക് മറുപടിയായി മോദി ട്വിറ്ററില്‍ കുറിച്ചു. അയൽക്കാരും അടുത്ത സുഹൃത്തുക്കളും എന്ന നിലയിൽ, കോവിഡ് -19 നെ മറികടക്കാനുള്ള നമ്മുടെ പങ്കാളിത്തം ഫലം കണ്ടുവെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി "നന്ദി, പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. നിങ്ങളുടെ ഊഷ്മളമായ വാക്കുകൾക്ക് നന്ദി വിജ്ഞാനം അടിസ്ഥാനമാക്കിയുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ അടിത്തറ പണിയുന്ന ഇന്ത്യയുടെ ശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും നവീനാശയക്കാരും അവരുടെ ഇസ്രായേലി പ്രതിരൂപങ്ങൾക്കൊപ്പമാണ് ഈ നാഴികക്കല്ല് സാധ്യമാക്കിയത്." എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ആശംസയോട് പ്രതികരിച്ചത്. '100 കോടി വാക്‌സിസിൻ മാറി കടന്ന ഇന്ത്യയെക്കുറിച്ചുള്ള നിങ്ങളുടെ ആശംസകൾക്ക് ബഹുമാനപ്പെട്ട ലാസറസ് ചക്‌വേരയ്ക്ക് നന്ദി. പകർച്ചവ്യാധിയെ ചെറുക്കുന്നതിനുള്ള ഒരു താക്കോലാണ് വാക്സിൻ ലഭ്യത. നാം അതിൽ ഒരുമിച്ചാണ്. "-മലാവി പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്ത് നൽകുന്ന കോവിഡ് -19 വാക്സിൻ ഡോസുകൾ 100 കോടി പിന്നിട്ട് ചരിത്ര നേട്ടം കൂറിച്ചത്. ഈ മഹത്തായ നേട്ടം കൈവരിക്കാൻ പ്രവർത്തിച്ചതി ന്പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിനന്ദിക്കുകയും രാജ്യത്തെ ശാസ്ത്ര സമൂഹത്തിനും ആരോഗ്യ പ്രൊഫഷണലുകൾക്കും ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.ഈ സുപ്രധാന നേട്ടം കൈവരിച്ചതിന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും രാജ്യത്തെ അഭിനന്ദിച്ചു
ചരിത്രപരവും അഭിമാനകരമായ നിമിഷം എന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം. ചരിത്രപരവും അഭിമാനകരമായ നിമിഷം! ശ്രീ നരേന്ദ്രമോദിയുടെ ദാർശനികപരമായ നേതൃത്വത്തിലൂടെയും , തുടർച്ചയായ പ്രോത്സാഹനത്തിലൂടെയും നൂറുകോടിയിലേറെ കോവിഡ്-19 വാക്സിൻ ഡോസുകളുടെ വിതരണം എന്ന റെക്കോർഡ് ഇന്ത്യ സൃഷ്ടിച്ചിരിക്കുകയാണ്. നവ ഭാരതത്തിന്റെ അസാധാരണമായ കഴിവുകളെ പറ്റി മുഴുവൻ ലോകത്തിനും ശക്തമായ ധാരണ ഇതിലൂടെ ഒരിക്കൽക്കൂടി ലഭിച്ചിരിക്കുന്നു" എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ലേഡി ബേഡില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍: മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാവുന്നു
ചരിത്ര നേട്ടം സ്വന്തമാക്കിയ രാജ്യത്തെ ഞാൻ അഭിനന്ദിക്കുന്നു. നിരവധി വെല്ലുവിളികൾ മറികടന്നുകൊണ്ട് ഈ വലിയ ദൗത്യത്തിന് തങ്ങളുടെതായ സംഭാവനകൾ നൽകിയ എല്ലാ ശാസ്ത്രജ്ഞരോടും, ഗവേഷകരോടും, ആരോഗ്യ പ്രവർത്തകരോടും ഞാൻ നന്ദി പറയുകയാണ്. ഒപ്പം രാജ്യത്തെ ഓരോ പൗരന്റെയും ആരോഗ്യം, സുരക്ഷ എന്നിവയ്ക്കായി വച്ചു പുലർത്തുന്ന പ്രതിജ്ഞാബദ്ധതയ്ക്ക് നരേന്ദ്രമോദിയെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications