Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് 11,903 പേർക്ക് കൂടി കൊവിഡ്; വാക്സിൻ വിതരണം 107.29 കോടി പിന്നിട്ടു

ദില്ലി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 11,903 പേർക്ക്.
രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം നിലവിൽ 1,51,209 ആണ്. കഴിഞ്ഞ 252 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.44 ശതമാനമാണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

vaccine

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,159 പേർ സുഖംപ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ്‌മുക്തരായവരുടെ എണ്ണം 3,36,97,740 ആയി.ദേശീയ രോഗമുക്തിനിരക്ക് 98.22% ആണ്.
തുടർച്ചയായ 129-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.

രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,68,514 പരിശോധനകൾ നടത്തി. ആകെ 61.12 കോടിയിലേറെ (61,12,78,853) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'.. ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക

രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.18 ശതമാനമാണ്. കഴിഞ്ഞ 40 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.11 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 30 ദിവസമായി 2 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 65-ാം ദിവസവും ഇത് 3 ശതമാനത്തിൽ താഴെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 41,16,230 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധകുത്തിവയ്പുകളുടെ എണ്ണം 107.29 കോടി (1,07,29,66,315) പിന്നിട്ടു. 1,07,96,018 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.കേന്ദ്രഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ടു സംഭരിച്ചതുമുൾപ്പടെ ഇതുവരെ 114 കോടിയിലധികം (1,14,44,05,215) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.
ഉപയോഗിക്കാത്ത 14.68 കോടിയിലധികം (14,68,60,146) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കൽ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രസർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+