Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ സിനിമാ ടിവി താരങ്ങള്‍ ബിജെപിയിലേക്ക്.... 12 പേരെ പാര്‍ട്ടിയിലെത്തിച്ച് മുകുള്‍ റോയ്

ദില്ലി: ബംഗാളില്‍ എന്തുവില കൊടുത്തും വിജയിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 12 സിനിമാ സീരിയല്‍ താരങ്ങളാണ് ഇത്തവണ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. മുകുള്‍ റോയ് ഒരിക്കല്‍ കൂടി മമതാ ബാനര്‍ജിക്കെതിരെ വിജയം നേടിയിരിക്കുകയാണ്. അതേസമയം വരും ദിവസങ്ങളില്‍ നൂറില്‍ അധികം നേതാക്കള്‍ ഭരണപക്ഷത്ത് നിന്നും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തുമെന്ന് മുകുള്‍ റോയ് നേരത്തെ തന്നെ പറഞ്ഞിരുന്നു. അതിന്റെ തുടക്കമാണ് ഇതെന്നാണ് സൂചന.

1

പാര്‍നോ മിത്രയെ പോലെ വലിയൊരു നിരയാണ് ബിജെപിയിലെത്തിയിരിക്കുന്നത്. പാര്‍ട്ടിക്ക് വമ്പന്‍ നേട്ടമാണിത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. 12 താരങ്ങളെയും ഘോഷ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവൃത്തികളില്‍ ജനങ്ങള്‍ ആകൃഷ്ടരായെന്നും അതുകൊണ്ടാണ് നിരവധി പേര്‍ പാര്‍ട്ടിയിലേക്ക് എത്തുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ഋഷി കൗശിക്, കാഞ്ചന മൊയിത്ര, രൂപാഞ്ചന മിത്ര, ബിശ്വജിത്ത് ഗാംഗുലി എന്നീ പ്രമുഖ സിനിമാ സീരിയല്‍ താരങ്ങളും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് നിരവധി പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപി അധികാരം പിടിക്കുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വമ്പന്‍ നേട്ടം സ്വന്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷവും രൂക്ഷമായിരുന്നു.

അതേസമയം മുകുള്‍ റോയിയുടെ സമീപനത്തില്‍ ബിജെപിക്കുള്ളില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ കൊണ്ടുവരുന്നത് പാര്‍ട്ടിക്ക് ഗുണമാവില്ല എന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. എന്നാല്‍ പ്രതിപക്ഷ നിരയില്‍ നിന്ന് പരമാവധി നേതാക്കളെ കൊണ്ടുവരികയും തൃണമൂലിനെ തകര്‍ക്കുകയും ചെയ്യണമെന്നാണ് അമിത് ഷാ മുകുള്‍ റോയിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഇത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന് സംസ്ഥാന സമിതി വിലയിരുത്തുന്നു. ക്രിമിനല്‍ നേതാക്കള്‍ പാര്‍ട്ടിയിലെത്തുന്നു എന്നാണ് ഇവര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+