കൂട്ടബലാത്സംഗത്തിനിരയായി പരാതി കൊടുക്കാനെത്തിയ 13 കാരിയെ ബലാത്സംഗം ചെയ്ത് പൊലീസുദ്യോഗസ്ഥന്‍
ലഖ്‌നൗ: ബലാത്സംഗ കേസില്‍ പരാതി കൊടുക്കാനായി പൊലീസ് സ്റ്റേഷനിലെത്തിയ 13 കാരിയായ പെണ്‍കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥന്‍ വീണ്ടും ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ലളിത് പൂരിലാണ് രാജ്യത്തെ നടുക്കിയ സംഭവം. പൊലീസ് സ്റ്റേഷന്റെ ചുമതലക്കാരനായ (സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍) തിലക്ധാരി സരോജാണ് ക്രൂരകൃത്യം ചെയ്തത്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തിലക്ധാരി സരോജിനെ സസ്പെന്‍ഡ് ചെയ്യുകയും ക്രിമിനല്‍ കേസെടുക്കുകയും ചെയ്തുവെന്ന് ലളിത്പൂര്‍ പൊലീസ് മേധാവി നിഖില്‍ പഥക് അറിയിച്ചു. ഇയാള്‍ ഒളിവിലാണെന്നും മൂന്ന് പൊലീസ് സംഘങ്ങള്‍ ഇയാളെ തിരയുകയാണെന്നും ലളിത്പൂരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. മറ്റ് മൂന്ന് പ്രതികള്‍ കൂടി പിടിയിലായിട്ടുണ്ട്. ബന്ധുവിനൊപ്പം പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്.
പെണ്‍കുട്ടിയെ നാല് പേര്‍ പ്രലോഭിപ്പിച്ച് ഏപ്രില്‍ 22 ന് ഭോപ്പാലിലേക്ക് കൊണ്ട് പോയി നാല് ദിവസത്തോളം ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. ചൊവ്വാഴ്ച രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പ്രതി അവളെ അവളുടെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരികയും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തിരുന്നു.
പെണ്‍കുട്ടിയെ പിന്നീട് തിലക്ധാരി സരോജാണ് അവളുടെ അമ്മായിയ്ക്ക് കൈമാറിയത് എന്നും എഫ് ഐ ആറില്‍ പറയുന്നു. പിറ്റേ ദിവസം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി അവളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പെണ്‍കുട്ടിയുടെ അമ്മായിയും പൊലീസ് സ്റ്റേഷനിലേക്ക് പോയിരുന്നു. അമ്മായിയുടെ സാന്നിധ്യത്തില്‍ പോലീസ് സ്റ്റേഷനിലെ ഒരു മുറിയിലേക്ക് തിലക്ധാരി സരോജ് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പെണ്‍കുട്ടിയുടെ അമ്മായിയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ബലാത്സംഗത്തിനും കര്‍ശനമായ പോക്സോ (ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) നിയമപ്രകാരവും ഉദ്യോഗസ്ഥനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ലളിത്പൂര്‍ പോലീസ് പറഞ്ഞു. എസ് എച്ച് ഒയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നു, അവന്‍ പേരെടുത്ത കുറ്റവാളിയാണ്, അതിനാല്‍ ഞങ്ങള്‍ അവനെ അറസ്റ്റുചെയ്യാന്‍ ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് നിഖില്‍ പഥക് പറഞ്ഞു.
സൂപ്പര്‍ലുക്കില്‍ പാര്‍വതി; വൈറല്‍ ചിത്രങ്ങള്‍ കാണാം
ഒരു എന്‍ ജി ഒ പെണ്‍കുട്ടിയെ എന്റെ ഓഫീസിലേക്ക് കൊണ്ടുവന്നു. അവള്‍ അവരോട് പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചു. നടന്ന സംഭവങ്ങളെല്ലാം എന്നെ അറിയിച്ചതിന് ശേഷം കേസ് ഫയല്‍ ചെയ്യുമെന്ന് ഞാന്‍ ഉറപ്പാക്കി. അവര്‍ക്ക് അക്കാര്യത്തില്‍ വാക്ക് കൊടുത്തിട്ടുണ്ടെന്നും ലളിത്പൂര്‍ പോലീസ് മേധാവി നിഖില്‍ പഥക് പ്രസ്താവനയില്‍ പറഞ്ഞു.