കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 മിനുട്ട് കൊണ്ട് ആളെ മനസ്സിലായി... ഇമ്രാന്‍ ഖാന് കിടിലന്‍ മറുപടിയുമായി ഗംഭീര്‍

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎന്നില്‍ നടത്തിയ പ്രസംഗത്തിന് ചുട്ടമറുപടിയുമായി ബിജെപി എംപി ഗൗതം ഗംഭീര്‍. ഓരോ രാജ്യത്തിനും 15 മിനുട്ട് ലഭിക്കുന്ന അവസരത്തിലൂടെ അവരുടെ സ്വഭാവം മനസ്സിലാക്കാം. യുഎന്നില്‍ പാകിസ്താന്‍ പ്രധാനമന്ത്രി അത് തെളിയിച്ചെന്നും ഗംഭീര്‍ പരിഹസിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇമ്രാന്‍ ഖാന്റെയും പ്രസംഗങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഗംഭീറിന്റെ പരിഹാസം.

1

യുഎന്നില്‍ ഓരോ രാഷ്ട്രത്തലവന്‍മാര്‍ക്കും സംസാരിക്കാന്‍ അനുവദിച്ചിരുന്നത് 15 മിനുട്ടാണ്. സ്വന്തം വ്യക്തിത്വവും ബുദ്ധിയും പ്രകടിപ്പിക്കാന്‍ സാധിക്കുന്ന സമയം കൂടിയാണ് അത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനത്തെയും വികസനത്തെ പറ്റിയും സംസാരിച്ചപ്പോള്‍, പാകിസ്താന്‍ സൈന്യത്തിന്റെ ആജ്ഞാനുവര്‍ത്തിയായ ഇമ്രാന്‍ ഖാന്‍ ആണവ യുദ്ധത്തെ കുറിച്ചുള്ള ഭീഷണിയാണ് മുന്നോട്ട് വെച്ചത്. ഇതേ മനുഷ്യനാണ് കശ്മിരീല്‍ സമാധാനം കൊണ്ടുവരുമെന്ന് പറയുന്നതെന്നും ഗംഭീര്‍ പറഞ്ഞു.

നേരത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പാകിസ്താനും ഇമ്രാന്‍ ഖാനും ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു. ഇന്ത്യയുടെ സൈനിക ശക്തിയെ കുറിച്ച് പാകിസ്താന്‍ അറിഞ്ഞിരിക്കണമെന്നും, ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി ലഭിക്കുമെന്നും, പാകിസ്താനെ തകര്‍ത്ത് തരിപ്പണമാക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. പാകിസ്താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരിക്കും അതെന്നും രാജ്്‌നാഥ് വ്യക്തമാക്കി.

നേരത്തെ യുഎന്‍ പ്രസംഗത്തിന് ഇന്ത്യ ഔദ്യോഗികമായി തന്നെ മറുപടി നല്‍കിയിരുന്നു. എല്ലാം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരിയുടെ വാക്കുകളാണ് അതെന്നായിരുന്നു ഇന്ത്യയുടെ മറുപടി. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉടനീളം നിങ്ങളും ഞങ്ങളും എന്ന വേര്‍തിരിവാണ് ഉണ്ടായതെന്നും, ഇത് നയതന്ത്രജ്ഞതയായി കാണാനാവില്ലെന്നും ഇന്ത്യയുടെ യുഎന്‍ പ്രതിനിധി വിദിഷ മൈത്ര പറഞ്ഞു.

മന്‍മോഹന്‍ സിംഗിന് കേക്ക് മുറിക്കാന്‍ അനുവാദമില്ല, സോഷ്യല്‍ മീഡിയയില്‍ പ്രചാരണം, സത്യാവസ്ഥ ഇങ്ങനെമന്‍മോഹന്‍ സിംഗിന് കേക്ക് മുറിക്കാന്‍ അനുവാദമില്ല, സോഷ്യല്‍ മീഡിയയില്‍ പ്രചാരണം, സത്യാവസ്ഥ ഇങ്ങനെ

English summary
15 minutes that show character gambhir mocks imran khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X