കുട്ടികളെ കടത്തുന്നുവെന്ന് വ്യാജ പ്രചാരണം... അസമില്‍ രണ്ട് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു!!
അസമില്‍ യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു
ഗുവാഹത്തി: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജ പ്രചാരണം രാജ്യത്തൊന്നാകെ വര്‍ധിച്ച് വരികയാണ്. നിരവധി കൊലപാതകങ്ങളും ഇതിന്റെ പേരില്‍ നടക്കുന്നുണ്ട്. ഇത്തരമൊരു സംഭവം വീണ്ടും നടന്നിരിക്കുകയാണ് അസമില്‍. വാട്സ്ആപ്പില്‍ വ്യാപകമായ പ്രചാരണങ്ങളെ തുടര്‍ന്ന് രണ്ട് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നിരിക്കുകയാണ്. ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ എത്തിയെന്ന് വാട്സാപ്പിലൂടെ പ്രചാരണം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ ഇതുവരെ കേസെടുക്കാനോ അറസ്റ്റ് രേഖപ്പെടുത്താനോ പോലീസ് തയ്യാറായിട്ടില്ല. അസമിലെ ദോക്മോക്കയിലാണ് സംഭവം.

അഭിജീത്ത് നാഥ് നിലോത്പല്‍ ദാസ് എന്നിവര്‍ ദോക്മോക്കയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ക്ക് ദാരുണാന്ത്യമുണ്ടായത്. കഴിഞ്ഞ ദിസം പഞ്ചാരി കച്ചാരി ഗ്രാമത്തില്‍ വച്ച് ഇവരെ ഗ്രാമീണര്‍ കണ്ടിരുന്നു. സംശയാസ്പദമായ സാഹചര്യത്തിലാണ് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ കാങ്തിലാംഗ്സോ എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചെങ്കുത്തായ വെള്ളച്ചാട്ടങ്ങള്‍ ഉള്ള സ്ഥലമാണ് ഇത്. എന്നാല്‍ രാത്രി ഇവരുടെ വാഹനത്തിന് നേരെ ഗ്രാമീണര്‍ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് ചില്ലുകള്‍ തല്ലിത്തകര്‍ത്ത് ഇവരെ പുറത്തെക്കെറിയുകയും ചെയ്തു.
തുടര്‍ന്ന് നാട്ടുക്കൂട്ടം ഇവരെ ചോദ്യം ചെയ്യുകയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇവര്സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. താനൊരു അസമുകാരനാണെന്നും കൊല്ലരുതെന്നും നിലോത്പല്‍ ദാസ് പറയുന്നത് വീഡിയോയിലുണ്ട്. പിതാവിന്റെയും മാതാവിന്റെയും പേര് പറഞ്ഞിട്ടും ഇവര്‍ വെറുതെ വിട്ടില്ല. അതേസമയം കൊലപാതകത്തെ മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാല്‍ അപലപിച്ചു. കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications