Get Updates
Get notified of breaking news, exclusive insights, and must-see stories!

2 മാസത്തെ വിവാദം, 11 ദിവസത്തെ വാദം: ഹിജാബിലെ ഹൈക്കോടതി വിധിയിലേക്കുള്ള നാള്‍വഴികള്‍

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ശരിവെക്കുന്ന നിലപാടാണ് പതിനൊന്ന് ദിവസങ്ങളോളം നീണ്ട വാദങ്ങള്‍ക്ക് ശേഷം ഹൈക്കോടതിയും സ്വീകരിച്ചിരിക്കുന്നത്. ഹിജാബ് ധരിക്കുന്നത് മതാചാരങ്ങളില്‍ നിർബന്ധമായ ഒന്നല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർണ്ണായക വിധി പുറത്ത് വന്നിരിക്കുന്നത്. ഹിജാബ് നിരോധനത്തിനെതിരായ ഒരു സംഘം വിദ്യാർത്ഥിനികള്‍ നല്‍കിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി.

ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു. വിധിയെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്ത് വരുന്നത്. ചരിത്രപരമായ ഈ വിധിയിലേക്ക് ഹൈക്കോടതി എത്തിയതിന്റെ നാള്‍ വഴികള്‍ പരിശോധിക്കുകയാണ് ഇവിടെ.

2021 ഡിസംബർ 27 ന്

2021 ഡിസംബർ 27 ന് ഉഡുപ്പി സർക്കാർ പിയു കോളേജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ ശ്രമിച്ച വിദ്യാർത്ഥിനികളെ ഒരു സംഘം ശ്രമിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും വിദ്യാർത്ഥികള്‍ ഹിജാബ് ധരിച്ച് എത്തിയെങ്കിലും ക്ലാസില്‍ പ്രവേശിക്കാന്‍ സാധിച്ചത്. ഇതോടെയാണ് 2022 ജനുവരി 1 ന് വിഷയത്തില്‍ ആദ്യ പരസ്യ പ്രതിഷേധം നടക്കുന്നത്. ആറ് വിദ്യാർത്ഥിനികള്‍ക്ക് പിന്തുണയുമായി എത്തിയ വിദ്യാർത്ഥികള്‍ പിയു കോളേജിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

'ഇനി പുറം കാഴ്ചകളിലേക്ക്': വൈറാലായി ഭാവനയുടെ പുതിയ റീല്‍ ദൃശ്യങ്ങള്‍

ജനുവരി 3 ന് ചിക്കമംഗ്ലൂരു

ജനുവരി 3 ന് ചിക്കമംഗ്ലൂരു സർക്കാർ കോളേജിലും ഹിജാബ് ധരിച്ച് എത്തിയവരെ തടയുകയും പ്രതിഷേധം ഉണ്ടാവുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു സംഘം വിദ്യാർത്ഥികള്‍ കാവി ഷാള്‍ ധരിച്ച് കോളേജുകളിലേക്ക് എത്തുന്നത്. ഹിജാബ് അനുവദിച്ചാല്‍ തങ്ങളെ കാവി ഷാള്‍ ധരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഇവരുടെ വാദം. ജനുവരി 6 ന് മംഗ്ലളൂരു ഉള്‍പ്പടേയുള്ള പല മേഖലകളിലും സമാനമായ പ്രതിഷേധം ഉയർന്നു. സംഘം തിരിഞ്ഞ് അള്ളാഹു അക്ബറും ജയ് ശ്രീറാം വിളിക്കുന്നു. പ്രതിഷേധം പരസ്പരമുള്ള ഏറ്റുമുട്ടലിലേക്ക് തിരിഞ്ഞതോടെ ഉഡുപ്പിയില്‍ ഉള്‍പ്പടെ പൊലീസ് ലാത്തി വീശി.

വിവാദം കത്തിക്കയറിയതോടെ ജനുവരി 14

വിവാദം കത്തിക്കയറിയതോടെ ജനുവരി 14 നാണ് വിഷയത്തില്‍ ആദ്യമായി സർക്കാർ ഇടപെടുന്നത്. ഹിജാബ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തകയായിരുന്നു. ഈ സമിതായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കേണ്ടെന്ന് പ്രത്യേക സമിതി സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുന്നത്. ഇതിനിടെ ജനുവരി 31 ഹിജാബ് വിഷയത്തില്‍ ഉഡുപ്പിയിലെ ആറ് വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ഫെബ്രുവരി 5 ന് 1983 വിദ്യാഭാസ ആക്ടിലെ

ഫെബ്രുവരി 5 ന് 1983 വിദ്യാഭാസ ആക്ടിലെ 133ആം വകുപ്പ് പ്രകാരം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാതാചാര വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കർണാകയിലെ ബി ജെ പി സര്‍ക്കാര്‍ പുറത്തിറക്കുന്നു. ഉത്തരവിന് പിന്നാലെ സംസ്ഥാനത്തെ പലയിടങ്ങളിലും പ്രതിഷേധങ്ങളും സംഘർഷങ്ങളും ഉയരുന്നു. ഫെബ്രുവരി എട്ടിനാണ് വിഷയത്തില്‍ ഹൈക്കോടതി ആദ്യമായി വാദം കേട്ട് തുടങ്ങുന്നത്. ഭരണഘടനാ വിഷയങ്ങള്‍ കണക്കിലെടുത്ത് കേസ്‌ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിന് കൈമാറുകയും ചെയ്തിരുന്നു.

അന്തിമ ഉത്തരവ് വരുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ നിരോധിച്ചുള്ള നടപടി തുടരണമെന്ന് ഫെബ്രുവരി 15 ന് ഹൈക്കോടതി നിര്‍ദേശിക്കുന്നു. പതിനൊന്ന് ദിവസം നീണ്ട് നിന്ന വാദം ഫെബ്രുവരി 21 ന് അവസാനിച്ചു. കേസില്‍ കക്ഷി ചേര്‍ന്നവരോട് വാദങ്ങള്‍ എഴുതിനല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും

സർക്കാർ വാദം

ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്ന നിലപാടായിരുന്നു കർണാടക സർക്കാർ സ്വീകരിച്ചത്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ല.ഖുറാന്‍ മാത്രം മുന്‍നിര്‍ത്തി ഹിജാബിന് വേണ്ടി വാദിക്കുന്നതില്‍ അര്‍ഥമില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ലെന്നുമായിരുന്നു സർക്കാർ അറിയിച്ചത്.

ഹർജിക്കാരുടെ വാദം

ഹിജാബ് മതാചാരത്തിന്റെയും മൗലികാവകാശങ്ങളുടെയും ഭാഗമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. വിലക്ക് നിരോധനം മതസ്വാതന്ത്രത്തിനുള്ള അവകാശം ലംഘിക്കുന്നുവെന്നും ഹർജിക്കാർ വാദിക്കുന്നു

മാർച്ച് 15: ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുറത്ത് വരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+