20 കുട്ടികളെയും സ്ത്രീകളെയും ബന്ദിയാക്കി കൊലക്കേസ് പ്രതി: ഭാര്യയും മകളും തോക്കിൻ മുനയിൽ!!
ഫറുഖാബാദ്: ഉത്തർപ്രദേശിൽ ക്രിമിനൽ കേസിലെ പ്രതി 20 കുട്ടികളെയും സ്ത്രീകളെയും ബന്ദികളാക്കി. യുപിയിലെ ഫരിദാബാദിലാണ് സംഭവം. ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതി ഭാര്യ മകൻ 20 ഓളം കുട്ടികൾ എന്നിവരെയാണ് ബന്ദികളാക്കിയിട്ടുള്ളത്. ഇവരെ വിട്ടുകിട്ടുന്നതിന് വേണ്ടി പോലീസ് അക്രമിയുമായി സന്ധി സംഭാഷണത്തിന് ശ്രമിച്ചുവരികയാണ്. സുഭാഷ് ബദാം എന്നയാളാണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മണിക്കൂറായി ഇവർ ഇയാളുടെ തടങ്കലിൽ കഴിയുകയാണ്.
ഇത്തരം അക്രമങ്ങൾക്ക് മുതിരുന്നവർക്ക് ഫേസ്ബുക്കിൽ ഇടമില്ല: ജാമിയ അക്രമിയുടെ അക്കൌണ്ട് നീക്കി
സമീപത്തെ ഗ്രാമത്തിൽ നിന്ന് മകളുടെ പിറന്നാൾ ആഘോഷിക്കുന്നതിനായി കുറച്ച് കുട്ടികളെ ക്ഷണിച്ചിരുന്നു. എന്നാൽ ഇവർ വീടിനുള്ളിലെത്തിയപ്പോൾ ഇവരെ ബന്ദിയാക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മകളെയും ഭാര്യയെയും ഉൾപ്പെടെ തോക്കിൻ മുനയിൽ നിർത്തിയാണ് ഇയാളുടെ നീക്കം. എന്നാൽ വീട്ടിലെത്തിയ കുട്ടികൾ മടങ്ങിപ്പോകാത്തതിനെ തുടർന്ന് സമീപ വാസികൾ വാതിലിൽ മുട്ടുകയായിരുന്നു. ഇതോടെ ഇവർക്കെതിരെ അക്രമി വെടിയുതിർക്കാൻ തുടങ്ങിയതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

തന്നെ വ്യാജ ക്രിമിനൽ കേസിൽ കുടുക്കിയെന്ന് ആരോപണമുന്നയിച്ച ഇയാൾ വീടിന്റെ ജനൽ വീര്യം കുറഞ്ഞ ബോംബ് ഉപയോഗിച്ച് തകർക്കുകയും ചെയ്തിരുന്നു. ഇതോടെ യുപി പോലീസിലെ വിദഗ്ധ പരിശീലനം ലഭിച്ച ഒരു സംഘമെത്തി കുട്ടികളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് രക്ഷാപ്രവർത്തനം നടത്താനുള്ള നീക്കത്തിലാണ്. എൻഎസ്ജി കമാൻഡോകളും സ്ഥലത്തെത്തിയിട്ടുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications