കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 കോടിയുടെ കഞ്ചാവ് കത്തിച്ച് ആന്ധ്ര പോലീസ്, രാജ്യത്ത് ആദ്യം, സോഷ്യല്‍ മീഡിയയുടെ ചോദ്യം ഇങ്ങനെ

Google Oneindia Malayalam News

ഹൈദരാബാദ്: ഇരുന്നൂറ് കോടിയുടെ കഞ്ചാവ് കത്തിച്ച് ആന്ധ്രപ്രദേശ് പോലീസ്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്രയും വലിയ അളവിലുള്ള കഞ്ചാവ് നശിപ്പിച്ച് കളയുന്നത്. നാര്‍ക്കോട്ടിക് വിഭാഗം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ വിശാഖപട്ടണത്ത് നിന്ന് പിടിച്ചെടുത്തതാണ് ഈ കഞ്ചാവ്. രണ്ട് ലക്ഷം കിലോഗ്രാം കഞ്ചാവാണ് കത്തിച്ച് കളഞ്ഞത്. മാവോയിസ്റ്റുകളാണ് കഞ്ചാവ് ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതെന്ന് ഡിജിപി ഗൗതം സാവങ് പറഞ്ഞു. ഒഡീഷയിലെ 23 ജില്ലകളിലും വിശാഖപട്ടണത്തെ പതിനൊന്ന് മണ്ഡലങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. ഇവിടങ്ങളിലാണ് കഞ്ചാബ് ഉല്‍പ്പാദനം ശക്തമായിട്ടുള്ളത്. കഞ്ചാവ് വേട്ട അടുത്ത കാലത്താണ് ആന്ധ്രയില്‍ ശക്തമായത്.

ബ്രെയിന്‍ ഡെത്ത് സംഭവിച്ചിരുന്നു, തലച്ചോറിലേക്ക് രക്തയോട്ടമില്ലായിരുന്നു, വെളിപ്പെടുത്തി വാവ സുരേഷ്ബ്രെയിന്‍ ഡെത്ത് സംഭവിച്ചിരുന്നു, തലച്ചോറിലേക്ക് രക്തയോട്ടമില്ലായിരുന്നു, വെളിപ്പെടുത്തി വാവ സുരേഷ്

1

അതേസമയം മാധ്യമപ്രവര്‍ത്തകരെ അടക്കം വിളിച്ച് കൂട്ടിയാണ് കഞ്ചാവ് കത്തിച്ചത്. കോഡൂര്‍ ജില്ലയില്‍ വെച്ചായിരുന്നു ഇത് നടത്തിയത്. എന്നാല്‍ കഞ്ചാവ് കത്തിച്ചത് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ്. അവിടെ കൂടിയിരിക്കുന്ന പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കഞ്ചാവ് കത്തിച്ചതിലൂടെ കിക്കാവില്ലേ എന്നാണ് ചോദ്യം. കഞ്ചാവിനെ കൊണ്ട് പക്ഷേ ആ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പലര്‍ക്കും തലവേദനയാണ് അനുഭവപ്പെട്ടത്. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊന്നും സംഭവിച്ചില്ലെന്ന് വ്യക്തമാക്കി. ഇവര്‍ക്ക് ചെറിയ തലവേദനയുണ്ടായെന്ന് പറഞ്ഞു. എന്നാല്‍ കട്ടപ്പുക ശ്വസിച്ചത് കാരണമാണ് ഉണ്ടായത്.

സംസ്ഥാനത്തെ മയക്കുമരുന്നുകള്‍ ഇല്ലാതാക്കാനായി ഓപ്പറേഷന്‍ പരിവര്‍ത്തന എന്നൊരു മിഷന്‍ ആന്ധ്ര പോലീസ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്രയും രൂപയുടെ മൂല്യമുള്ള കഞ്ചാവ് കത്തിക്കുന്നത്. ഓപ്പറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമായി 406 സ്‌പെഷ്യല്‍ പോലീസ് ടീമുകള്‍ 313 ഗ്രാമങ്ങളിലും പതിനൊന്ന് മണ്ഡലങ്ങളിലുമായി കഞ്ചാവ് തോട്ടങ്ങള്‍ നശിപ്പിച്ചു. പല സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗ്രൂപ്പുകളാണ് കഞ്ചാവ് വളര്‍ത്തുന്നതിന് പിന്നിലുള്ളത്. മാവോയിസ്റ്റുകളും ഇതിന് പിന്നിലുണ്ട്. ഇവര്‍ ഇത്തരം മാഫിയകള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. അത് മാത്രമാണ് നിയമവിരുദ്ധ മാര്‍ഗത്തിലൂടെ കഞ്ചാവ് കടത്തും ഇവര്‍ക്കുണ്ട്. പ്രത്യേകിച്ച് ആന്ധ്ര-ഒഡീഷ അതിര്‍ത്തിയിലാണ് ഇത്തരം കഞ്ചാവ് കടത്ത് നടക്കുന്നത്.

1500 പേരെയാണ് കഞ്ചാവ് ഉല്‍പ്പാദനവും കടത്തുമായിട്ടെല്ലാം ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. 577 കേസുകളാണ് ചുമത്തിയിരിക്കുന്നത്. കഞ്ചാവ് കള്ളക്കടത്തുമായി ബന്ധപ്പെട്ട് 314 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഡൂരില്‍ വെച്ച് കഞ്ചാവ് കത്തിക്കാന്‍ തീരുമാനിച്ചതിനും കാരണമുണ്ട്. നാല് കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകളൊന്നുമില്ല. അതുകൊണ്ടാണ് ഈ മേഖല തന്നെ തിരഞ്ഞെടുത്തത്. അടുത്ത് തന്നെയുള്ള മറ്റ് വീട്ടുകാരോട് വീടുകളില്‍ തന്നെ തുടരാനും പോലീസ് നിര്‍ദേശിച്ചിരുന്നു. തലകറക്കം അടക്കം അനുഭവപ്പെടാനുള്ള സാധ്യത കൊണ്ടാണ് മുന്നറിയിപ്പ് നല്‍കിയത്. ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം, ഈസ്റ്റ് ഗോദാവരി, എന്നിവിടങ്ങളിലാണ് പ്രധാനമായും കഞ്ചാവ് വളര്‍ത്തല്‍ നടക്കുന്നത്.

റായ്ബറേലിയില്‍ എസ്പി ഇറക്കിയത് ലോക്കല്‍ ഹീറോയെ, കോണ്‍ഗ്രസും മുന്നില്‍, അദിതി വിയര്‍ക്കുംറായ്ബറേലിയില്‍ എസ്പി ഇറക്കിയത് ലോക്കല്‍ ഹീറോയെ, കോണ്‍ഗ്രസും മുന്നില്‍, അദിതി വിയര്‍ക്കും

English summary
200 cr ganja burned in andhra pradesh, social media, asks if anyone gets a high
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X