Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരതിൽ കളിമാറും, അടുത്ത മൂന്ന് വർഷത്തിൽ വരുന്നത് 200 ട്രെയിനുകൾ കൂടി; കേരളത്തിന് കിട്ടുമോ?

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണ് ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. ഏറെ സവിശേഷതകളുള്ള ഈ ബജറ്റിൽ ആദായനികുതി ഇളവ് ഉൾപ്പടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ കൂടി ഉണ്ടായിരുന്നു. എന്നാൽ അത് മാത്രമല്ല രാജ്യത്തെ ബഹുഭൂരിപക്ഷം ഇടത്തരക്കാരും യാത്രയ്ക്കായി ആശ്രയിക്കുന്ന റെയിൽവേ സംവിധാനങ്ങളുടെ കാര്യത്തിലും നല്ല പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്ന് നാം പ്രതീക്ഷിച്ചതാണ്.

അതിൽ ഇപ്പോൾ എല്ലാവരെയും ആഹ്ളാദിപ്പിക്കുന്ന ഒരു കാര്യം വന്ദേ ഭാരത് ട്രെയിനുകളുടെ വരവിനെ കുറിച്ചുള്ള പ്രഖ്യാപനമാണ്. അടുത്ത വർഷങ്ങളിൽ കൂടുതൽ വന്ദേ ഭാരത് സർവീസുകൾ രാജ്യത്തുടനീളം ആരംഭിക്കുമെന്ന സൂചനയാണ് ബജറ്റിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ വലിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്.

vandebharatkerala

കേന്ദ്ര ബജറ്റിനെ അത്ഭുതം എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ആവശ്യമായ വലിയ തുക വകയിരുത്തിയ സാഹചര്യത്തിൽ, ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളം വേഗമേറിയതും സുരക്ഷിതവും സുഖപ്രദവുമായ റെയിൽ യാത്ര വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ബജറ്റിൽ നേരിട്ടുള്ള പ്രഖ്യാപനം ഇല്ലെങ്കിലും വന്ദേ ഭാരത് അടക്കമുള്ളവയിൽ വലിയ സർപ്രൈസ് ആണ് മന്ത്രി പുറത്തുവിട്ടത്.

അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, 100 അമൃത് ഭാരത് ട്രെയിനുകൾ, 50 നമോ ഭാരത് റാപ്പിഡ് റെയിൽ, 17,500 ജനറൽ നോൺ എസി കോച്ചുകൾ എന്നിവ രാജ്യത്തിന് പ്രതീക്ഷിക്കാമെന്നാണ് മന്ത്രി അറിയിച്ചത്. ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചോ എന്ന കാര്യത്തിൽ പക്ഷേ വ്യക്തത വരുത്തിയിട്ടില്ല.

2025-26 സാമ്പത്തിക വർഷത്തിൽ 2,52,000 കോടി രൂപ റെയിൽവേ മന്ത്രാലയത്തിന് മൊത്തത്തിലുള്ള ബജറ്റ് പിന്തുണയായി അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും അശ്വിനി വൈഷ്‌ണവ് നന്ദി അറിയിച്ചു. പുതിയ ട്രെയിനുകളും ആധുനിക കോച്ചുകളും താഴ്ന്ന, ഇടത്തരം ജനവിഭാഗങ്ങൾക്ക് സേവനം നൽകുന്നതിൽ സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

4,60,000 കോടി രൂപയുടെ റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഈ വർഷത്തെ ബജറ്റിൽ പരാമർശിച്ചിട്ടുണ്ട്. സുരക്ഷയിൽ ഊന്നൽ നൽകി, വിവിധ പദ്ധതികളിലൂടെ ഇന്ത്യൻ റെയിൽവേയുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ചെലവുകൾക്കായി 1,16,000 കോടി രൂപയും ബജറ്റിൽ വകയിരുത്തി.

വന്ദേ ഭാരത് കേരളത്തിന് കിട്ടുമോ?

രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ റെയിൽവേ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതും കാര്യക്ഷമമായ നടത്തിപ്പ് അവകാശപ്പെടാൻ കഴിയുന്നതുമായ സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തിൽ നിലവിലെ സ്ഥിതി മാറ്റുന്നതിനായി കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കുക എന്നതാണ് സംസ്ഥാനം കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളാണ്. തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ ഒരു വന്ദേ ഭാരത് കൂടി വന്നാൽ അത് കൂടുതൽ സഹായകരമാവും.

രാജ്യത്ത് തന്നെ ഏറ്റവും തിരക്കേറിയ വന്ദേ ഭാരത് സർവീസും ഒക്കുപ്പേഷൻ ഉള്ള സർവീസും ഒക്കെ ഉള്ളതിനാൽ തന്നെ വരാനിരിക്കുന്ന സർവീസുകളിൽ കേരളത്തിനും നല്ലൊരു പങ്ക് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ നിലവിലെ തിരക്കിൽ അൽപ്പം ശമനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ അമൃത് ഭാരത് ട്രെയിനുകൾ കൂടി കേരളത്തിന് ലഭിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. വന്നാൽ അത് ഇരട്ടി മധുരമാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+