കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22 ടാക്‌സ് ഉദ്യോസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍, മോദി സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

Google Oneindia Malayalam News

ദില്ലി: ആദായ നികുതി വകുപ്പില്‍ മോദി സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. 22 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇവര്‍ വലിയ അഴിമതി കേസുകളില്‍ വലിയ പങ്കുണ്ടെന്നും, പലതിലും പ്രതികളെ സഹായിക്കുന്നതായും സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഇവര്‍ക്ക് സാമ്പത്തിക അഴിമതിയല്ലാതെ മറ്റ് പല കേസുകളിലും ഇടപെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

1

ആദായ നികുതി വകുപ്പില്‍ നിരവധി പേര്‍ പ്രതികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാരിന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. നേരത്തെ ഇന്ത്യന്‍ റവന്യു സര്‍വീസില്‍ നിന്ന് 27 ഉന്നത ഉദ്യോഗസ്ഥരെ നേരത്തെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് വിഭാഗത്തിലെ 12 ഉദ്യോസ്ഥരും ഇതില്‍ ഉള്‍പ്പെടും. ഇവരെല്ലാം അഴിമതി കേസുകളില്‍ ഇടപെട്ടിരുന്നുവെന്നാണ് ധനമന്ത്രാലയം പറയുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് 22 പേരെ വീണ്ടും പുറത്താക്കിയത്.

ജൂണില്‍ ചീഫ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ കമ്മീഷണര്‍, ആദായ നികുതി വകുപ്പ് കമ്മീഷണര്‍ എന്നിവരടക്കം 12 സീനിയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശിച്ചിരുന്നു സര്‍ക്കാര്‍. പുറത്താക്കിയ 22 ഉദ്യോസ്ഥരില്‍ 18 പേര്‍ അഴിമതിയിലും, അനധികൃത സ്വത്ത് സമ്പാദനത്തിലും ലൈംഗിക പീഡനക്കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. നേരത്തെ ക്യാബിനറ്റ് സെക്രട്ടറിയേറ്റും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും വിജിലന്‍സ് തലവന്‍മാര്‍ക്ക് അഴിമതിക്കാരായ ഉദ്യോഗസ്ഥരോട് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്‍കാന്‍ പറഞ്ഞിരുന്നു.

നിര്‍ബന്ധിത വിരമിക്കല്‍ നിയമം നേരത്തെ തന്നെ നിലവിലുണ്ടെങ്കിലും, ഇത് ഉദ്യോസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ ഉപയോഗിച്ചിരുന്നില്ല. 50 വയസ്സ് കഴിയുകയും, സര്‍വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്താല്‍ നിര്‍ബന്ധിത വിരമിക്കലിന് ഉത്തരവിടാം. നേരത്തെ പ്രവര്‍ത്തനം മോശമായവരെയും സര്‍വീസില്‍ നിന്ന് നീക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. നേരത്തെ പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥരായ എംഎന്‍ വിജയകുമാര്‍, കെ നരസിംഹ, മായങ്ക് ശീല്‍ ചൗഹാന്‍, രാജ്കുമാര്‍ ദേവാന്‍ഗണ്‍ എന്നിവരെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.

177 അടിയുള്ള ഭീമാകാരനായ ഛിന്നഗ്രഹം.... ജസ്റ്റ് മിസ്സായി ഭൂമി, 48 മണിക്കൂറില്‍ ഞെട്ടി വിറച്ച് നാസ!!177 അടിയുള്ള ഭീമാകാരനായ ഛിന്നഗ്രഹം.... ജസ്റ്റ് മിസ്സായി ഭൂമി, 48 മണിക്കൂറില്‍ ഞെട്ടി വിറച്ച് നാസ!!

English summary
22 senior tax officers facing corruption charges maed to retire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X