മുംബൈ ആക്രമണം: എല്‍ഇടി ഭീകരനെ കരിമ്പട്ടികയിലാക്കാനുള്ള യുഎന്‍ നിര്‍ദ്ദേശത്തിന് തുരങ്കംവെച്ച് ചൈന
ന്യൂഡൽഹി: പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരനും, മോസ്റ്റ് വാണ്ടഡ് ഭീകരരില്‍ ഒരാളും 2008 ലെ മുംബൈ ആക്രമണത്തിന്റെ മുഖ്യ നടത്തിപ്പുകാരനുമായ സാജിദ് മിറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താൻ യുഎന്നിൽ യുഎസും ഇന്ത്യയും മുന്നോട്ടുവെച്ച നിര്‍ദേശം ചൈന തടഞ്ഞു. നാലു മാസത്തിനുള്ളില്‍ ചൈനയുടെ മൂന്നാമത്തെ നീക്കമാണിത്.
യുഎന്‍ രക്ഷാസമിതിയുടെ 1267-ലെ അല്‍-ഖ്വയ്ദ ഉപരോധ സമിതിക്ക് കീഴില്‍ മിറിനെ ആഗോള ഭീകരനായി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും ആസ്തി മരവിപ്പിക്കാനും ഇന്ത്യ പിന്തുണച്ചുകൊണ്ട് യു.എസ് നടത്തിയ നീക്കത്തെ ചൈന തടപ്പെടുത്തിയതായി ആണ് റിപ്പോര്‍ട്ട്. യാത്രാ നിരോധനവും ആയുധ ഉപരോധവും ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇ ടി ഭീകരര്‍ നടത്തിയ 26/11 മുംബൈ ഭീകരാക്രമണത്തിലെ പങ്കിന് അമേരിക്ക 5 മില്യണ്‍ യുഎസ് ഡോളര്‍ പാരിതോഷികമാണ് ഇയാളുടെ തലയ്ക്ക് ഏര്‍പ്പെടുത്തിയത്. മോസ്റ്റ് വാണ്ടഡ് ഭീകരരില്‍ ഒരാളാണ് മിര്‍.
ഈ വര്‍ഷം ജൂണില്‍ പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി തീവ്രവാദത്തിന് ധനസഹായം നല്‍കിയ കേസില്‍ ഇയാള്‍ 15 വര്‍ഷത്തിലേറെ തടവിന് ശിക്ഷിക്കപ്പെട്ടു.

മിര്‍ മരിച്ചുവെന്ന് പാകിസ്ഥാന്‍ അധികാരികള്‍ മുമ്പ് അവകാശപ്പെട്ടിരുന്നു, എന്നാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ അത് ബോധ്യപ്പെടാതെ തുടരുകയും അദ്ദേഹത്തിന്റെ മരണത്തിന് തെളിവ് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കര്‍മപദ്ധതിയില്‍ പാക്കിസ്ഥാന്റെ പുരോഗതിയെക്കുറിച്ചുള്ള എഫ്എടിഎഫിന്റെ വിലയിരുത്തലില്‍ ഈ വിഷയം ഒരു പ്രധാന ഘടകമായി മാറി.
2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ മിർ പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ ടിയിലെ മുതിർന്ന അംഗമാണ്.

ആക്രമണങ്ങളുടെ ആസൂത്രണത്തിലും തയ്യാറെടുപ്പിലും നിർവ്വഹണത്തിലും മുഖ്യപങ്ക് വഹിച്ച മിർ ലഷ്‌കറെ ആക്രമണങ്ങളുടെ ഓപ്പറേഷൻസ് മാനേജരായിരുന്നു," യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) തലവൻ മസൂദ് അസ്ഹറിന്റെ സഹോദരനും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയുടെ മുതിർന്ന നേതാവുമായ അബ്ദുൾ റൗഫ് അസ്ഹറിനെ കരിമ്പട്ടികയിൽ പെടുത്താനുള്ള യുഎസും ഇന്ത്യയും ചേർന്ന് നടത്തിയ നിർദേശം കഴിഞ്ഞ മാസം ചൈന തടഞ്ഞിരുന്നു.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തി. എസ്‌സിഒ സമ്മേളനം അവസാനിച്ചതിന് പി മോദി ഡൽഹിയിലേക്ക് മടങ്ങുന്ന ഏതാനും മണിക്കൂറുകൾക്ക് മുമ്പ് 2 പാകിസ്ഥാൻ ഭീകരരെ ഇന്ത്യയ്ക്ക് കൈമാറാൻ നീക്കിയ ഇന്ത്യ-യുഎസ് പ്രമേയം തടയാൻ വീറ്റോ ചെയ്യുമെന്ന് ചൈന പ്രഖ്യാപിച്ചു. മാസ്റ്റർ സ്ട്രോക്ക്!! അല്ല? എന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില








Click it and Unblock the Notifications