Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവ മെഡിക്കല്‍ കോളേജില്‍ 26 കൊവിഡ് രോഗികള്‍ മരിച്ചു, കോടതി ഇടപെടല്‍ വേണമെന്ന് ആരോഗ്യ മന്ത്രി

പനാജി: ഗോവ മെഡിക്കല്‍ കോളേജില്‍ 26 കൊവിഡ് രോഗികള്‍ മരിച്ചു. സര്‍ക്കാര്‍ ആശുപത്രിയായ ജിഎംസിഎച്ചിലെയും എണ്ണം ചേര്‍ത്താണ് 26 മരിച്ചിരിക്കുന്നത്. അതേസമയം ഗോവ ആരോഗ്യ മന്ത്രാലയത്തെ ഈ വിഷയം ഞെട്ടിച്ചിരിക്കുകയാണ്. ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്താണ് മരണകാരണമെന്ന് കോടതി അന്വേഷണം നടത്തി കണ്ടെത്തണമെന്ന് റാണെ ആവശ്യപ്പെട്ടു. പുലര്‍ച്ചെ രണ്ട് മണിക്കും രാവിലെ ആറ് മണിക്കും ഇടയിലാണ് ഇത്രയും മരണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോഗ്യ മന്ത്രി സൂചിപ്പിക്കുന്നത്.

1

പുലര്‍ച്ചെയാണ് മരണങ്ങള്‍ നടന്നതെങ്കിലും എന്താണ് കൃത്യമായ കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല. മെഡിക്കല്‍ കോളേജും ജിഎംസിഎച്ച് ആശുപത്രിയും മുഖ്യമന്ത്രി പ്രമോദ് സാവന്ത് സന്ദര്‍ശിച്ചു. മെഡിക്കല്‍ ഓക്‌സിജന്‍ ലഭിക്കാനുള്ള സമയവും അതിന്റെ വിതരണവും ജിഎംസിഎച്ച് ആശുപത്രിയിലെ രോഗികള്‍ക്ക് കുറച്ച് പ്രശ്‌നമായിട്ടുണ്ടെന്ന് സാവന്ത് പറഞ്ഞു. എന്നാല്‍ ഗോവയില്‍ ഓക്‌സിജന്റെ യാതൊരു ക്ഷാമവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്റെ ലഭ്യത കുറവ് കുറവുണ്ടായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രിയും പറഞ്ഞു.

ഹൈക്കോടതി ഈ മരണങ്ങളുടെ കാരണങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്തണം. ഹൈക്കോടതി ഇടപെട്ട് ജിഎംസിഎച്ച് ആശുപത്രിക്ക് ഓക്‌സിജന്‍ വിതരണം ഉറപ്പാക്കണം. അതോടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് വിശ്വജിത്ത് റാണെ പറഞ്ഞു. 1200 ജംബോ സിലിണ്ടറുകള്‍ ആശുപത്രികള്‍ക്ക് വേണ്ടതെന്ന് റാണെ പറഞ്ഞു. അതില്‍ 400 എണ്ണം മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഓക്‌സിജന്‍ വിതരണത്തില്‍ അപാകതകളുണ്ടെങ്കില്‍, അത് എങ്ങനെ പരിഹരിക്കാനാവുമെന്നാണ് ചിന്തിക്കേണ്ടതെന്നും റാണെ വ്യക്തമാക്കി.

മെഡിക്കല്‍ കോളേജിലെ കൊവിഡ് ചികിത്സ പരിശോധിക്കുന്നതിനായി മൂന്നംഗ നോഡല്‍ ഓഫീസര്‍മാരെയും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ആശുപത്രികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് ഇവര്‍ മുഖ്യമന്ത്രി അറിയിക്കും. അതിനനുസരിച്ച് പരിഹാരമുണ്ടാവും. നേരത്തെ മുഖ്യമന്ത്രി മെഡിക്കല്‍ കോളേജില്‍ പിപിഇ കിറ്റ് ധരിച്ചെത്തി കൊവിഡ് രോഗികളെയും അവരുടെ ബന്ധുക്കളെയും കണ്ടിരുന്നു. ആശുപത്രികളിലെ ഓരോ വാര്‍ഡും കേന്ദ്രീകരിച്ചായിരിക്കും ഇനി ഓക്‌സിജന്‍ വിതരണം ഉറപ്പ് വരുത്തുക. ഡോക്ടര്‍മാര്‍ക്ക് ഇതിന്റെ ഉത്തരവാദിത്തമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+