മോദി സര്‍ക്കാരിന്റെ കീഴില്‍ ജനം സുരക്ഷിതരല്ലേ...? അഞ്ച് മാസത്തിനിടെ 278 വര്‍ഗ്ഗീയ കലാപങ്ങള്‍
ദില്ലി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്ഥാനത്ത് വര്‍ഗ്ഗീയ കലാപങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. എന്നാല്‍ കലാപങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവ് വന്നിട്ടുണ്ട്. 2015 ജനുവരി മുതല്‍ മെയ് വരെയുള്ള നാല് മാസത്തിനിടെ മാത്രം 300 വര്‍ഗ്ഗീയ കലാപങ്ങള്‍ നടന്നിരുന്നു.
Read More:മലയാളികളെ ഐസിസിലേക്കെത്തിക്കാന്‍ പ്രത്യേക ഏജന്‍സികള്‍... പിന്നിലാര് ?
2016ലും വര്‍ഗ്ഗീയ കലാപങ്ങള്‍ അരങ്ങേറി. എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും കണക്കുകള്‍ ഭയാനകമാണ്. കഴിഞ്ഞ വര്‍ഷം 751 വര്‍ഗീയ സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അക്രമങ്ങളില്‍ 68 പേര്‍ കൊല്ലപ്പെടുകയും 1899 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ പെരുകുന്നതെന്ത് കൊണ്ടാണ്... എന്താണ് മോദി ഭരണത്തിന് കീഴില്‍ സംഭവിക്കുന്നത്...?

ജനം സുരക്ഷിതരല്ല...
മോദി സര്‍ക്കാരിന്റെ കീഴില്‍ ഭാരത്തിലെ ജനം സുരക്ഷിതരല്ലേ? 2016ല്‍ ആദ്യ അഞ്ച് മാസത്തിനിടെ നടന്ന വര്‍ഗ്ഗീയ അക്രമങ്ങളുടെ എണ്ണം പേടിപ്പെടുത്തുന്നതാണ്.

ക്രൈം റെക്കോര്‍ഡ്
നാണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് അഞ്ച് മാസത്തിനിടെ 278വര്‍ഗ്ഗീയ സംഘര്‍ഷങ്ങളാണ് നടന്നത്.

മരണം കുറഞ്ഞു
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മരണ സംഖ്യ കുറഞ്ഞു. 38 പേരാണ് അഞ്ച്മാസത്തിനിടെ കൊല്ലപ്പെട്ടത്

പരിക്കേറ്റവര്‍
വര്‍ഗ്ഗീയ കലാപങ്ങളില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഏറെ ആളുകള്‍ക്ക് പരിക്കേറ്റു. 903 പേര്‍ക്കാണ് കലാപത്തില്‍ പരിക്കേറ്റത്.

ഉത്തരേന്ത്യ
ഉത്തരേന്ത്യയിലാണ് കലാപങ്ങള്‍ ഏറെയും നടന്നിട്ടുള്ളത്. ഉത്തര്‍ പ്രദേശില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ പെരുക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

കാരണം...?
മതപരമായ പ്രശ്‌നങ്ങളാണത്രേ മിക്ക കലാപങ്ങള്‍ക്കും കാരണം. ജാതിവ്യവസ്ഥയും ആചാരങ്ങളും ചെറിയ പ്രശ്‌നങ്ങള്‍പോലും വലിയ കലാപത്തിലെത്തിക്കുന്നു.

സോഷ്യല്‍ മീഡിയ
സാമൂഹിക മാധ്യമങ്ങളെയാണ് കേന്ദ്രസര്‍ക്കാരും ബിജെപിയുമൊക്കെ പഴി പറയുന്നത്. സോഷ്യല്‍മീഡിയയാണത്രേ പല സംഭവങ്ങളും ആളിക്കത്തിച്ചത്..












Click it and Unblock the Notifications