മലയാളികളെ ഐസിസിലേക്കെത്തിക്കാന്‍ പ്രത്യേക ഏജന്‍സികള്‍... പിന്നിലാര് ?
മലപ്പുറം: കേരളത്തിലും ഐസിസ് ബന്ധത്തിന് വേരുപിടിക്കുന്നുവെന്നാണ് അടുത്തിടെ കേരളത്തില്‍ നിന്ന് കാണാതായവരെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. അഭ്യസ്തവിദ്യരായ 25-ഓളം യുവതീ യുവാക്കളെയാണ് കേരളത്തില്‍ നിന്ന് കാണാതായിരിക്കുന്നത്. ഇവരില്‍ പലരും ഇറാനിലും സിറിയയിലും എത്തിപ്പെട്ടതായാണ് വിവരം. ഐസിസിന്റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായാണ് നാട് വിട്ടതെന്നാണ് ഇവരില്‍ പലരും വീട്ടുകാര്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നത്.
തീവ്ര ഇസ്ലാം മത വിശ്വാസികളാക്കി മാറ്റാനാണ് ഐസിസ് ഇത്തരത്തില്‍ കേരളത്തിലെ യുവതീയുവാക്കളെ വലയിലാക്കുന്നതെന്നാണ് ജനം ടിവി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റ് മതവിഭാഗത്തില്‍പ്പെട്ടവരെയാണത്രേ ഇത്തരത്തില്‍ വലയില്‍പ്പെടുത്തുന്നത്.
Read More: ആദ്യ ഷോ കണ്ടവര്‍ പറയുന്നു... കബാലി സിംപ്ലി സൂപ്പര്‍ബ്, രജനിയെക്കൊണ്ട് രക്ഷയില്ല.. വീഡിയോ കാണൂ..
ഇതിനായി വിവിധ മത സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. താമസ കേന്ദ്രങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യവുമൊക്കെ നല്‍കാമെന്ന് പറഞ്ഞാണത്രേ ക്യാംപയിന്‍. ആരാണ് ഇതിന് പിന്നില്‍...? എന്തിനാണ് അന്യമതസ്ഥരെ ഇത്തരത്തില്‍ മതം മാറ്റുന്നതെന്നാണ് ചിലരുടെ ചോദ്യം...?

മതം മാറ്റം
സംസ്ഥാനത്ത് അന്യമതസ്ഥരെ മതം മാറ്റാനായി ചില സംഘടനകള്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ടെത്രേ. ഐസിസിലേക്കുള്ള ക്യാന്‍വാസിംഗ് ആണ് ഇത്തരത്തിലുള്ള മതംമാറ്റത്തിന് പിന്നിലെന്ന് ജനം ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

അന്യമതസ്ഥര്‍
ഇസ്ലാമിന്റെ രക്ഷയ്ക്കായി എന്തിനാണ് അന്യമതസ്ഥരെ മതം മാറ്റുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്. തീവ്രവാദപ്രവര്‍ത്തനത്തിന് ഇവരെ
ഇരയാക്കുകയാണത്രേ...

മതസംഘടനകള്‍
അന്യമതസ്ഥരെ മതം മാറ്റുന്നതിന് വിവിധ മത സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക ഏജന്‌സികള്‍ പ്രവര്‍ത്തിക്കുന്നുണെന്നും ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഗ്ദാനങ്ങള്‍
ജോലിയും നല്ല ജീവിതവും വിവാഹം കഴിക്കാന്‍ സൗകര്യവും വാഗ്ദാനം ചെയ്താണ് ഇവരുടെ പ്രവര്‍ത്തനം.

നെസ്റ്റ് വില്ലേജ്
മതം മാറ്റാനായും ഇവര്‍ക്ക് ജീവിക്കാനുള്ള സൗകര്യങ്ങള്‍ നല്‍കുന്നിതനും മലപ്പുറം ജില്ലയില്‍ നെസ്റ്റ് വില്ലേജ് എന്നപേരില്‍ താമസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രേ. അനധികൃത മതപഠന കേന്ദ്രങ്ങളും ഇവിടെ ഉണ്ടെന്നാണ് വിവരം.

തിരിച്ചുവരാനാകില്ല
നിയമപരമായ പഴുതുകളടച്ചായിരിക്കുമത്രേ മതം മാറ്റം. എസ്എസ്എല്‍സി ബുക്കടക്കമുള്ള രേഖകള്‍ പിടിച്ച് വയ്ക്കും. ഒരിക്കലുമൊരു തിരിച്ച് പോക്ക് സാധ്യമാകാത്തവിധം കുരുക്കിയിടും.

നിസഹായര്‍
പലരും കെണിയിലകപ്പെട്ടതിന് ശേഷമാണ് തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയാണെന്ന് തിരിച്ചറിയുന്നത്. മതത്തെ മറയാക്കി ചെയ്യുന്ന ഇത്തരം നീക്കങ്ങളെ ചെറുക്കാനാകില്ലെന്നാണ് ഇരകള്‍ പറയുന്നത്.












Click it and Unblock the Notifications