വീണ്ടും ആള്‍ക്കൂട്ട കൊല, പശുവിനെ കടത്തിയെന്നാരോപിച്ച് ബീഹാറില്‍ 3 പേരെ ജനക്കൂട്ടം തല്ലിക്കൊന്നു
പട്ന: ബീഹാറില്‍ പശു കടത്ത് ആരോപിച്ച് മൂന്ന് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. രണ്ടാം ബിജെപി സര്‍ക്കാരിന്റെ കാലത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു എന്ന ആരോപണം ഇതോടെ ശക്തമായിരിക്കുകയാണ്. മൂന്ന് പേരെയും ജനക്കൂട്ടം ബലംപ്രയോഗിച്ച് പിടിച്ച് വെക്കുകയും മര്‍ദിക്കുകയായിരുന്നു. അതേസമയം പോലീസും ഈ ആരോപണം ശരിവെക്കുന്നു. ബീഹാറിലെ സരണ്‍ ജില്ലയിലെ ബനിയാപൂര്‍ ഗ്രാമത്തില്‍ പുലര്‍ച്ചെ 4.30ന് ഇവരെ പിക്ക് അപ്പ് ട്രക്കുമായി നാട്ടുകാര്‍ കണ്ടെന്ന് പോലീസ് പറയുന്നു.

അതേസമയം ഈ പിക്ക് അപ്പ് ട്രക്ക് കാലികളെ കടത്താനായി കൊണ്ടുവന്നതാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. സംശയാസ്പദ സാഹചര്യത്തില്‍ ഇവരെ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടികൂടുകയും ചോദ്യം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ക്രൂരമായി മര്‍ദനമേറ്റതിനെ തുടര്‍ന്ന് ചപ്രയിലെ ആശുപത്രിയില്‍ ഇവര്‍ മൂന്ന് പേരെയും പോലീസ് പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ക്ക് ജീവനുണ്ടായിരുന്നുവെന്നാണ് പോലീസ് ഉന്നയിക്കുന്നത്. എന്നാല്‍ ഇവരെ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സംഭവസ്ഥലത്ത് കരയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് പോലീസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇവിടെ പശുക്കടത്ത് രൂക്ഷമാണെന്നും, നാട്ടുകാര്‍ അതില്‍ കടുത്ത ദേഷ്യത്തിലായിരുന്നെന്നും പോലീസ് പറയുന്നു. അതുകൊണ്ട് തന്നെ ഇവരെ പിടികൂടിയപ്പോള്‍ തന്നെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങുകയായിരുന്നു. നാട്ടുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പശുക്കടത്ത് ആരോപിച്ച് കൊല്ലപ്പെട്ടവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ജനക്കൂട്ടം തല്ലിക്കൊന്നതാണെന്ന് തെളിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications