കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഴ അടയ്ക്കാത്തതിന് പോലീസ് ഒരു മണിക്കൂര്‍ തടഞ്ഞു;3 മാസം പ്രായമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ട്രാഫിക് പോലീസ് ഒരു മണിക്കൂറോളം വാഹനം തടഞ്ഞിട്ടതിനെ തുടര്‍ന്ന് ചികിത്സ വൈകിയത് കാരണമാണ് കുഞ്ഞ് മരിച്ചത്.

തെലങ്കാന സ്വദേശി സരസ്വതിയുടെ മകന്‍ രേവന്താണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഞ്ഞിനെ ചൊവ്വാഴ്ച ജങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

death

എന്നാല്‍ അവിടെയുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കുഞ്ഞിനെ ഹൈദരാബാദിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.

യാത്രയ്ക്കിടെ യാദഗിരിഗുട്ടയില്‍ വെച്ച് പോലീസ് തടയുകയും ഡ്രൈവര്‍ സീറ്റ്ബെല്‍റ്റിടാത്തതിന് 1000രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇളവ് നല്‍കാന്‍ പോലീസ് തയാറായില്ല.

തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം: ആദ്യഫലസൂചന എട്ടരയോടെ, ആദ്യം എണ്ണുന്നത് ഇടപ്പള്ളി മേഖലയിലെ വോട്ടുകള്‍തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം: ആദ്യഫലസൂചന എട്ടരയോടെ, ആദ്യം എണ്ണുന്നത് ഇടപ്പള്ളി മേഖലയിലെ വോട്ടുകള്‍

തുടര്‍ന്ന് അരമണിക്കൂറിന് ശേഷം പണം എത്തിച്ചപ്പോഴാണ് പോകാന്‍ അനുവദിച്ചത് എന്നാണ് കുഞ്ഞിന്റെ മാതാവ് സരസ്വതി പറഞ്ഞത്. ഇതുകഴിഞ്ഞ് ആശുപത്രിയിലെത്തിയപ്പോള്‍ കുട്ടിക്ക് അനക്കമില്ലായിരുന്നു. അര മണിക്കൂര്‍ മുമ്പ് കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ലഹങ്കയില്‍ മിന്നിത്തിളങ്ങി രശ്മിക മന്ദാന..നിങ്ങളെന്ത് സുന്ദരിയെന്ന് ആരാധകര്‍

കൃത്യസമയത്ത് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നുവെന്നാണ് സരസ്വതി പറഞ്ഞത്. സംഭവത്തിന് പിന്നാലെ ട്രാഫിക് പോലീസിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടുണ്ട്. അടിയന്തര സന്ദര്‍ഭങ്ങളില്‍ പോകുന്ന വാഹനങ്ങള്‍ തടയാറില്ലെന്നും ഇത്തരം സാഹചര്യങ്ങളുണ്ടായാല്‍ സഹായിക്കാറാണ് തങ്ങള്‍ ചെയ്യാറെന്നും യാദഗിരിഗുട്ട ട്രാഫിക് സിഐ പറഞ്ഞു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
3 month old baby died after police stopped their car for hours in telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X