ടിവി യൂണിറ്റിന് 30 ലക്ഷം, സോഫയ്ക്ക് 5 ലക്ഷം, ചില്ലുവിളക്കിന് 11 ലക്ഷം, കെജ്രിവാളിനെ എയറിലേക്ക് വിട്ട് ബിജെപി

ന്യൂ ഡല്‍ഹി: മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അരവിന്ദ് കെജ്രിവാള്‍ താമസിച്ചിരുന്ന അത്യാഢംബര ബംഗ്ലാവായ ശീഷ് മഹല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത് ഡല്‍ഹിയിലെ ബിജെപി സര്‍ക്കാര്‍. ശീഷ് മഹലിലെ ലക്ഷങ്ങള്‍ വില വരുന്ന ഫര്‍ണിച്ചറുകളുടേയുംം മറ്റ് വീട്ട്‌സാധനങ്ങളുടെയും വില വിവരങ്ങള്‍ അടക്കം വീട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ശീഷ് മഹലിലെ ടിവി യൂണിറ്റ് 30 ലക്ഷം രൂപയുടേതാണ്. 11. 56 ലക്ഷം രൂപയുടെ ചില്ലുവിളക്ക്, 5.47 ലക്ഷം രൂപയുടെ 2 സീറ്റര്‍ സോഫ, 6.7 ലക്ഷം രൂപയുടെ പൂജാമുറി എന്നിങ്ങനെ പോകുന്നു ശീഷ് മഹലിലെ ആഢംബരം. അടുക്കളയ്ക്ക് വേണ്ടി ആകെ ചിലവാക്കിയിരിക്കുന്നത് 17 ലക്ഷം രൂപയാണ്. അടുക്കളയിലേക്ക് കടക്കാന്‍ 2 ലക്ഷത്തിന്റെ സെന്‍സര്‍ ഡോറും ഭക്ഷണം മുകളിലേക്ക് എത്തിക്കാനുളള ലിഫ്റ്റും ഈ വീട്ടിലുണ്ട്. ചിമ്മിനിക്ക് വേണ്ടി 5 ലക്ഷവും ഓവന് വേണ്ടി ഒന്നര ലക്ഷത്തിന് മുകളിലും ചെലവാക്കിയിരിക്കുന്നു. 3 ലക്ഷം വില വരുന്ന ഡബിള്‍ ഡോര്‍ ഫ്രിഡ്ജും വീട്ടിലുണ്ട്.

Arvind

പൗഡര്‍ റൂമിന് ചെലവായത് 5 ലക്ഷവും ഓഫീസ് ആന്‍ഡ് വെയിറ്റിംഗ് ഏരിയയ്ക്ക് ചെലവായിരിക്കുന്നത് 36 ലക്ഷം രൂപയുമാണ്. ഈ മുറിയിലെ ഓരോ കസേരയ്ക്കും വില ഒന്നര ലക്ഷത്തിന് മുകളിലാണ്. വീടിനകത്തെ ലിഫ്റ്റിന് ചെലവ് ഏഴര ലക്ഷം രൂപയാണ്. 13 ലക്ഷം രൂപയാണ് ഡൈനിംഗ് ടേബിളിന് വില. ഡൈനിംഗ് ചെയറിന് ആകട്ടെ 17 ലക്ഷം രൂപയും.

പൊതുജനങ്ങളുടെ പണം എങ്ങനെയാണ് അരവിന്ദ് കെജ്രിവാള്‍ ഉപയോഗിച്ചിരുന്നത് എന്ന് കാണിക്കാന്‍ വേണ്ടിയാണ് ശീഷ് മഹല്‍ തുറന്ന് കൊടുത്തിരിക്കുന്നതെന്ന് ഡല്‍ഹി മന്ത്രിയായി പര്‍വേഷ് വെര്‍മ വ്യക്തമാക്കി. ഫ്‌ളാഗ്സ്റ്റാഫ് റോഡിലെ നമ്പര്‍ 6 ബംഗ്ലാവിന് വേണ്ടി പൊതുഖജനാവില്‍ നിന്ന് 56 കോടിയാണ് കെജ്രിവാള്‍ ചെലവാക്കിയതെന്നും ബിജെപി ആരോപിക്കുന്നു.

'പദവികളേക്കാൾ പ്രസ്ഥാനത്തെ സ്നേഹിച്ച ഷാഫി, വടകരയ്ക്ക് പോകാതിരുന്നെങ്കിൽ മന്ത്രിയായേനെ', പിന്തുണച്ച് പിഷാരടി
'പദവികളേക്കാൾ പ്രസ്ഥാനത്തെ സ്നേഹിച്ച ഷാഫി, വടകരയ്ക്ക് പോകാതിരുന്നെങ്കിൽ മന്ത്രിയായേനെ', പിന്തുണച്ച് പിഷാരടി

സര്‍ക്കാര്‍ വാഹനമോ സര്‍ക്കാര്‍ വീടോ വേണ്ട എന്ന് പറഞ്ഞുകൊണ്ടിരുന്ന കെജ്രിവാള്‍ ഈ സര്‍ക്കാര്‍ വസതി മോടി പിടിപ്പിക്കാനായി 56 കോടി രൂപയാണ് ചിലവാക്കിയിരിക്കുന്നത്, പര്‍വേഷ് വെര്‍മ ചൂണ്ടിക്കാട്ടി. മാത്രമല്ല കൊവിഡ് 19 മഹാമാരി കാരണം ജനം മരിച്ച് വീഴുന്ന സമയത്താണ് കോടികള്‍ ചിലവാക്കി കെജ്രിവാള്‍ ശീഷ് മഹല്‍ പുതുക്കി പണിതത് എന്നും ബിജെപി മന്ത്രി ആരോപിച്ചു. 2025ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് പര്‍വേഷ് വെര്‍മയോടാണ് അരവിന്ദ് കെജ്രിവാള്‍ മത്സരിച്ച് പരാജയപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma