'പദവികളേക്കാൾ പ്രസ്ഥാനത്തെ സ്നേഹിച്ച ഷാഫി, വടകരയ്ക്ക് പോകാതിരുന്നെങ്കിൽ മന്ത്രിയായേനെ', പിന്തുണച്ച് പിഷാരടി

കോൺഗ്രസിനെ പിടിച്ചുലച്ചിരിക്കുന്ന വിവാദങ്ങളിൽ ഷാഫി പറമ്പിലിന് പിന്തുണയുമായി പാലക്കാട് എംഎൽഎ രമേഷ് പിഷാരടി. അഭിപ്രായപ്രകടനങ്ങൾ വ്യക്തിപരമായ അധിക്ഷേപത്തിലേക്കും അള്ളുവയ്ക്കലിലേക്കും നീങ്ങിയാൽ പാർട്ടിക്ക് ഗുണകരമല്ലെന്ന് രമേഷ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.

പാർട്ടിക്കുവേണ്ടി പാർട്ടിപറയുന്നതെല്ലാം ചെയ്തുന്ന വ്യക്തിയാണ് ഷാഫി പറമ്പിലെന്നും അത് പ്രകാരം വടകരയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകാതിരുന്നുവെങ്കിൽ ഇന്ന് ഷാഫി മന്ത്രിയാകുമായിരുന്നുവെന്നും രമേഷ് പിഷാരടി ചൂണ്ടിക്കാട്ടുന്നു.

രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ ചക്രങ്ങളിൽ മുന്നോട്ടുപോകുന്ന പാർട്ടിയാണ് എന്നും കോൺഗ്രസ്. വേറിട്ടുനില്കുമ്പോൾ തന്നെ എപ്പോഴും അത് പ്രസ്ഥാനത്തെ ചലിപ്പിക്കുന്നു . രണ്ടിലധികം ഗ്രൂപ്പുകൾ എല്ലാക്കാലത്തും പാർട്ടിയിലുണ്ട് . വ്യത്യസ്ത അഭിപ്രായങ്ങൾക്ക് ഇടംകൊടുത്തുകൊണ്ടുതന്നെ ഒരുലക്ഷ്യത്തിലേക്ക് ഒരുമിച്ച് സഞ്ചരിക്കാൻ കോൺഗ്രസിന് സാധിക്കുന്നു. ഒരു വാഹനത്തിന്റെ തന്നെ വിവിധ ചക്രങ്ങളെപോലെ.

ഏതെങ്കിലും ഒരു ഇംഗ്ലീഷ് അക്ഷരത്തിന്റെയോ നേതാവിന്റെ പേരിന്റെയോ ബ്രാക്കറ്റുകളിൽ തളച്ചിടാനാകില്ല അതിനെ. അതാണതിന്റെ സൗന്ദര്യശാസ്ത്രവും ഊർജതന്ത്രവും. ഗ്രൂപ്പ് രാഷ്ട്രീയം പരിധിവിട്ട ചിലകാലങ്ങളിൽ കേരളത്തിന്റെ ജനങ്ങൾ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തി താത്കാലികശിക്ഷ നൽകി. അല്ലാത്തപ്പോഴൊക്കെ അതിന്റെ പതിവുരീതിയായ അനേകം ശബ്ദങ്ങളെ അംഗീകരിച്ചുകൊണ്ടു തന്നെ ചേർത്തുപിടിച്ചു.

Shafi

എന്നാൽ ഇത്തവണ ഇത്തവണ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടതും മുന്നേറിയതും വ്യത്യസ്തമായ നേതൃമുഖങ്ങളെ മുന്നിൽ അണിനിരത്തിയായിരുന്നു. ലക്ഷ്യം ഒന്നായിരുന്നു.
ഗ്രൂപ്പിനപ്പുറം ഓരോ പ്രവർത്തകനും സ്വപ്നം കണ്ട ലക്ഷ്യം അതുകണ്ടറിഞ്ഞ കേരളം, 102 സീറ്റ് എന്ന ചരിത്രഭൂരിപക്ഷം നൽകി കോൺഗ്രസിനെ പത്തുവർഷത്തിനു ശേഷം അധികാരത്തിലേക്ക് തിരികെക്കൊണ്ടുവന്നു. പക്ഷേ, ആറുമാസമായപ്പോഴേക്കും ഉയരുന്ന അഭിപ്രായപ്രകടനങ്ങൾ നൽകുന്ന അപായസൂചന കണ്ടില്ലെന്ന് നടിക്കരുത്.

വ്യക്തിപരമായ അധിക്ഷേപത്തിലേക്കും അള്ളുവയ്ക്കലിലേക്കും അത് നീങ്ങിയാൽ പാർട്ടിക്ക് ഗുണകരമല്ല. വാഹനം പഞ്ചറാകാൻ അതുധാരാളം.ഹൈക്കമാൻഡും എഐസിസി ജനറൽ സെക്രട്ടറിയും ആയ ശ്രീ കെ.സി വേണുഗോപാൽ, യു.ഡി.എഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ശ്രീ വി.ഡി.സതീശൻ, മുതിർന്ന നേതാക്കളായ ശ്രീ രമേശ് ചെന്നിത്തല,ശ്രീ സണ്ണി ജോസഫ്,ശ്രീ കെ.മുരളീധരൻ തുടങ്ങിയവരും ഇടപെട്ട് കാര്യങ്ങൾ പരിധിവിട്ടുപോകാതെ നിയന്ത്രിക്കണം എന്നാണ് കാലങ്ങളായി ഈ പ്രസ്ഥാനത്തിനൊപ്പം നടക്കുന്നയാൾ എന്ന നിലയിൽ പറയാനുള്ളത്.

ഇനി ഷാഫി പറമ്പലിനെക്കുറിച്ചുകൂടി. വിദ്യാർഥി രാഷ്ട്രീയത്തിൽ തുടങ്ങിയ ജീവിതമാണ് ഷാഫിയുടേത്. ഇടതുപക്ഷത്തിന് അനുകൂലമായി മാത്രം കാറ്റു വീശിക്കൊണ്ടിരുന്ന പാലക്കാട് പോലൊരു ജില്ലയിൽ, അവിടത്തെ ചുട്ടുപൊള്ളുന്ന മണ്ണിൽ, വരണ്ടുണങ്ങിയ സംഘടനാസംവിധാനങ്ങളിൽ നിന്ന് നേതൃനിരയിലേക്ക് ഉയർന്നുവന്ന ചെറുപ്പക്കാരൻ. പാലക്കാട് നിയമസഭാ മണ്ഡലത്തെ കോൺഗ്രസ്സിന്റെ ഉറച്ചസീറ്റുകളുടെ പട്ടികയിലേക്ക് എഴുതിച്ചേർത്തതിനുള്ള മുഴുവൻ ക്രെഡിറ്റും പലതിരഞ്ഞെടുപ്പുകൾ പാർട്ടിക്കുവേണ്ടി പോരാടിജയിച്ച ഷാഫിക്ക് മാത്രമുള്ളതാണ്.

ജ്വല്ലറികളിലേക്ക് ആളുകളെത്തുന്നത് പണവുമായി, ഡിമാൻഡ് കൂടി, സ്വർണം കിട്ടാനില്ലെന്ന് ജ്വല്ലറി ഉടമ
ജ്വല്ലറികളിലേക്ക് ആളുകളെത്തുന്നത് പണവുമായി, ഡിമാൻഡ് കൂടി, സ്വർണം കിട്ടാനില്ലെന്ന് ജ്വല്ലറി ഉടമ

ഇ.ശ്രീധരനെപ്പോലെ രാജ്യംമുഴുവൻ അംഗീകരിച്ചൊരാൾ ഉയർത്തിയ വെല്ലുവിളി പോലും അതിജീവിക്കാനായത് ഷാഫിയുടെ വേരുകൾ പാലക്കാടിന്റെ ഹൃദയങ്ങളിലേക്ക് പടർന്നിറങ്ങിയതുകൊണ്ടുമാത്രമാണ്. പാലക്കാട് ഷാഫിക്ക് വെറുമൊരു പ്രവർത്തനമണ്ഡലം മാത്രമായിരുന്നില്ല. സ്വന്തം കുഞ്ഞിനെപ്പോലെയായിരുന്നു അവിടം. ഇന്ത്യസംഖ്യത്തിന് ഓരോ സീറ്റും നിർണായകമായിരുന്ന കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മുരളിയേട്ടൻ തൃശ്ശൂരിലേക്ക് മാറിയപ്പോൾ ഷാഫിയല്ലാതെ മറ്റൊരാളില്ലായിരുന്നു കോൺഗ്രസിന് ആ ചുവപ്പുകോട്ടയിലേക്ക് അയയ്ക്കാൻ.

പാലക്കാടെന്ന പ്രിയപ്പെട്ട നാടിനെയും അവിടത്തെ ജനങ്ങളെയും പിരിയുന്നതിന്റെ നീറ്റലിൽ അക്ഷരാർഥത്തിൽ നിറകണ്ണുകളോടെയാണ് ഷാഫി ആ രാത്രിയിൽ വടകരയ്ക്ക് തീവണ്ടികയറിയത്. പാർട്ടിക്കുവേണ്ടി, പാർട്ടിപറയുന്നതെല്ലാം ചെയ്തുമാത്രമായിരുന്നു ഷാഫിക്ക് ശീലം. അതൊരു പോലീസ് സ്റ്റേഷൻ ഉപരോധമാകട്ടെ, പാർലമെന്റ് തിരഞ്ഞെടുപ്പാകട്ടെ... ഒരേ ആത്മാർഥതയോടെ ഷാഫി പ്രവർത്തിച്ചു. ആ ആത്മാർഥതയ്ക്കാണ് വടകര വോട്ടുകുത്തിയതും ചരിത്രഭൂരിപക്ഷം നൽകിയതും. അന്ന് വടകരയിലേക്ക് പോകാതിരുന്നെങ്കിൽ ഇന്ന് ഷാഫി പറമ്പിൽ കേരളത്തിലെ മന്ത്രിയാകുമായിരുന്നു. പക്ഷേ പദവികളേക്കാൾ ഷാഫി പ്രസ്ഥാനത്തെയാണ് സ്നേഹിച്ചത്.

അതുപോലെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാഫിയുടെ ശബ്ദം കേൾക്കാത്ത ഒറ്റനിയമസഭാമണ്ഡലം പോലും കേരളത്തിലുണ്ടായിരുന്നില്ല. ആദരണീയ നേതാക്കളായ കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ,രമേശ് ചെന്നിത്തല എന്നിവരായിരുന്നു പ്രചാരണത്തിന്റെ മുൻനിരയിൽ. ഇവരെപ്പോലെ തന്നെ 140 മണ്ഡലങ്ങളിലുമെത്തി കോൺഗ്രസിന്റെ മുഖവും മുഴക്കവുമായത് ഷാഫിയായിരുന്നു. എല്ലാദിവസവും അതിരാവിലെ മുതൽ അർധരാത്രിവരെ നീളുന്ന പ്രചാരണത്തിൽ ആൾക്കൂട്ടങ്ങളുടെ അലമാലകളെയാണ് ഷാഫി ഒപ്പംകൂട്ടിയത്. എല്ലാ കോൺഗ്രസ് സ്ഥാനാർഥികൾക്കും അവരുടെ മണ്ഡലത്തിലേക്ക് ഷാഫിയെ വേണമായിരുന്നു. അതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഷാഫി സൃഷ്ടിച്ച പാൻ-കേരള സ്വാധീനവലയം. 'ക്രൗഡ് പുള്ളർ' എന്ന വിശേഷണത്തിൽ മാത്രം ഒതുക്കാനാകില്ല ഷാഫിയുടെ നേതൃമികവിനെ. അതിനുപിന്നിൽ ആ ചെറുപ്പക്കാരന്റെ അത്യധ്വാനത്തിന്റെ വിലകൂടിയുണ്ട്.

ഇതൊന്നും കാണാതിരുന്നുകൂടാ. വിമർശനങ്ങളാകാം. ആരോപണ പ്രത്യരോപണങ്ങൾ ആകാം ; അതുപക്ഷേ പരിധിവിടുന്നത് പാർട്ടിക്ക് ഗുണകരമല്ല. പ്രത്യേകിച്ച് കേരളജനത നൽകിയ 102 എന്ന സംഖ്യയുടെ മൂല്യം മുന്നിലുള്ളപ്പോൾ. ആ സംഖ്യ അംഗീകാരത്തിനൊപ്പം അപായസൈറൺകൂടിയാണ് എന്നുകൂടി പ്രസ്ഥാനത്തെ സ്നേഹിക്കുന്ന എല്ലാവരും ഓർക്കണം''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma