കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 തവണ ഗര്‍ഭഛിദ്രത്തിന് പങ്കാളി നിര്‍ബന്ധിച്ചു; യുവതി ആത്മഹത്യ ചെയ്തു

Google Oneindia Malayalam News

ന്യൂദല്‍ഹി: ഡല്‍ഹിയില്‍ 33 കാരിയായ സ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍. വര്‍ഷങ്ങളായി ഭര്‍ത്താവുമായി അകന്ന് കഴിയുന്ന സ്ത്രീയാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. പങ്കാളി 14 തവണ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുവതി ആത്മഹത്യ ചെയ്തിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂലൈ 5 ന് തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തായിരുന്നു സംഭവം. വിവാഹം കഴിക്കാനെന്ന വ്യാജേന താനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടയാളുമായി ബന്ധമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

EWRWE

പങ്കാളി തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനാല്‍ ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഇര ആത്മഹത്യാ കുറിപ്പിലൂടെ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം യുവതിയുടെ ആത്മഹത്യ കുറിപ്പ് പ്രകാരം ഒരു സോഫ്റ്റ്വെയര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കും ബലാത്സംഗത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

ദിലീപിനെ 'പൂട്ടാന്‍' വ്യാജ ഗ്രൂപ്പ്, 'അംഗങ്ങള്‍' മഞ്ജു, നികേഷ്, വേണു, സ്മൃതി, ആഷിഖ്..; വെളിപ്പെടുത്തല്‍ദിലീപിനെ 'പൂട്ടാന്‍' വ്യാജ ഗ്രൂപ്പ്, 'അംഗങ്ങള്‍' മഞ്ജു, നികേഷ്, വേണു, സ്മൃതി, ആഷിഖ്..; വെളിപ്പെടുത്തല്‍

യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് അറിഞ്ഞയുടന്‍ സംഭവ സ്ഥലത്തേക്ക് പൊലീസ് സംഘം എത്തിയിരുന്നു എന്ന് ഡി സി പി (സൗത്ത് ഈസ്റ്റ്) ഇഷ പാണ്ഡെ പറഞ്ഞു. യുവതിയെ ഉടന്‍ എയിംസില്‍ എത്തിച്ചിരുന്നു എന്നും എന്നാല്‍ ജീവനുണ്ടായിരുന്നില്ല എന്നും ഡി സി പി ഇഷ പാണ്ഡെ പറഞ്ഞു.

യുവതിയുടെ വീട്ടില്‍ നിന്ന് ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. പ്രഥമദൃഷ്ട്യാ, കഴിഞ്ഞ 7-8 വര്‍ഷമായി യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുന്നതായാണ് പൊലീസ് അനുമാനം. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാതാപിതാക്കള്‍ക്ക് വിട്ട് കൊടുത്തു.

'ദിലീപിലേക്കെത്താനുള്ള തെളിവ്, ഇനി നീങ്ങേണ്ടത് ഇങ്ങനെ, പ്രതി ഒരിക്കലും രക്ഷപ്പെടില്ല'; പ്രിയദര്‍ശന്‍ തമ്പി'ദിലീപിലേക്കെത്താനുള്ള തെളിവ്, ഇനി നീങ്ങേണ്ടത് ഇങ്ങനെ, പ്രതി ഒരിക്കലും രക്ഷപ്പെടില്ല'; പ്രിയദര്‍ശന്‍ തമ്പി

സംഭവത്തിന് മുമ്പ്, വിവാഹം കഴിക്കുന്നതിനെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായെന്നും, മറ്റ് വഴികളൊന്നും ഇല്ലാത്തതിനാല്‍ ജീവനൊടുക്കുന്നു എന്നും കുറിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 306 (ആത്മഹത്യ പ്രേരണ), 376 (ബലാത്സംഗം), 313 (സ്ത്രീകളുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചിരിയും പോസും കലക്കി; നയന്‍താരയുടെ വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

യുവതി ജോലി ചെയ്യുന്നില്ലെന്നും ദമ്പതികളുടെ എല്ലാ ചെലവുകളും അവരുടെ പങ്കാളിയാണ് വഹിക്കുന്നതെന്നും ഓഫീസര്‍ പറഞ്ഞു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയുടെ ഭര്‍ത്താവ് 2014 മുതല്‍ വിവാഹ തര്‍ക്കത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് പോലീസിനോട് പറഞ്ഞു.

English summary
33-year-old woman died by suicide after she was allegedly forced to undergo abortions nearly 14 times
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X