2025ൽ ഇതുവരെ യുഎസിൽ നിന്ന് നാടുകടത്തിയത് 388 ഇന്ത്യക്കാരെ; 295 പേരുടെ കാര്യം പരിഗണനയിലെന്നും കേന്ദ്രം
ന്യൂഡൽഹി: ഈ വർഷം ജനുവരി മുതൽ ആകെ 388 ഇന്ത്യൻ പൗരന്മാരെ യുഎസിൽ നിന്ന് നാടുകടത്തിയതായി കേന്ദ്ര സർക്കാർ. പാർലമെന്റിലെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിൽ 333 പേരെ ഫെബ്രുവരിയിൽ മൂന്ന് വ്യത്യസ്‌ത സൈനിക വിമാനങ്ങളിലായി യുഎസിൽ നിന്ന് നേരിട്ട് നാടുകടത്തിയതായാണ് കേന്ദ്ര സർക്കാർ സഭയിൽ അറിയിച്ചിരിക്കുന്നത്.
ഇതിന് പുറമേ വാണിജ്യ വിമാനങ്ങളിൽ പനാമ വഴി 55 ഇന്ത്യൻ പൗരന്മാരെ കൂടി അമേരിക്ക നാടുകടത്തിയതായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. നേരത്തെ ഫെബ്രുവരിയിൽ ഒന്നിലധികം തവണയായി ഇന്ത്യക്കാരെ യുഎസ് നാട്ടിലേക്ക് അയച്ചിരുന്നു.

ഈ വർഷം യുഎസിൽ നിന്ന് നാടുകടത്തുന്ന വ്യക്തികളുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാരിന് ലഭിച്ചിട്ടുണ്ടോ എന്നും അവർക്ക് മതിയായ സൗകര്യങ്ങൾ നൽകാൻ യുഎസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തോട് ഉന്നയിച്ച ചോദ്യം. ഇതിലാണ് ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
നാടുകടത്തപ്പെട്ട ഇന്ത്യക്കാരോട് കാണിച്ച മോശം പെരുമാറ്റം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടും യുഎസ് ഉന്നത ഉദ്യോഗസ്ഥരോടും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടോ എന്നും മന്ത്രാലയത്തോട് ചോദിച്ചിരുന്നു. നേരത്തെ തന്നെ ഇക്കാര്യത്തിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
'യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റികൾ അടുത്തിടെ 295 പേരെ കൂടി കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്, യുഎസിൽ നിന്ന് നാടുകടത്താനുള്ള അന്തിമ ഉത്തരവുകൾ ലഭിച്ചവരാണ് ഇവർ. വിദേശകാര്യ മന്ത്രാലയം, മറ്റ് ബന്ധപ്പെട്ട ഏജൻസികൾക്കൊപ്പം നിലവിൽ ഈ വ്യക്തികളുടെ വിശദാംശങ്ങൾ പരിശോധിച്ചു വരികയാണ്' കീർത്തിവർധൻ സിംഗ് വ്യക്തമാക്കി.
നാടുകടത്തപ്പെട്ടവരോട് മാനുഷികമായ പരിഗണന ആവശ്യപ്പെടുമ്പോഴും, നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ ഇന്ത്യയുടെ നിലപാട് സ്ഥിരമാണ്. കുറ്റവാളികൾ, നിയമവിരുദ്ധ കുടിയേറ്റ ശൃംഖലകൾ എന്നിവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുകൊണ്ട്, നിയമവിരുദ്ധ കുടിയേറ്റവും മനുഷ്യക്കടത്തും ശക്തമായി നേരിടുന്നതിന് അടുത്ത സഹകരണം ആവശ്യമാണെന്ന് ഇരുപക്ഷവും അംഗീകരിച്ചു; വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ ഫെബ്രുവരി 5ന് അമൃത്സർ വിമാനത്താവളത്തിൽ വന്നിറങ്ങിയ യുഎസ് വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്‌റ്റർ വിമാനത്തിൽ 104 ഇന്ത്യൻ കുടിയേറ്റക്കാരുടെ സംഘത്തെ അമേരിക്ക നാടുകടത്തിയിരുന്നു.
അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികളുടെ ഭാഗമായി ഡൊണാൾഡ് ട്രംപ് ഭരണകൂടം നാടുകടത്തിയ ആദ്യ ഇന്ത്യൻ കുടിയേറ്റക്കാരുടെ സംഘമായിരുന്നു ഇത്. കൈവിലങ്ങ് ഉൾപ്പെടെ അണിയിച്ചാണ് ഇവരെ കൊണ്ട് വന്നത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications