4 സുപ്രീം കോടതി ജഡ്ജിമാര്‍ക്കും പാര്‍ലമെന്റിലെ നാനൂറിലധികം സ്റ്റാഫുകള്‍ക്കും കൊവിഡ്
ദില്ലി: കൊവിഡ് തരംഗത്തില്‍ പ്രമുഖര്‍ക്കെല്ലാം തലസ്ഥാന നഗരിയില്‍ രോഗം സ്ഥിരീകരിക്കുന്നു. നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചവരില്‍ പ്രമുഖര്‍. സുപ്രീംകോടതിിലെ രജിസ്ട്രിയില്‍ നൂറ്റമ്പതോളം ജീവനക്കാര്‍ക്ക് പോസിറ്റീവാകുകയോ ഇവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. 32 ജഡ്ജിമാരാണ് സുപ്രീം കോടതിയിലുള്ളത്. ഇതില്‍ നാല് ജഡ്ജിമാര്‍ക്കാണ് പോസിറ്റീവായത്. അതേസമയം തല്‍ക്കാലത്തേക്ക് നേരിട്ട് വാദം കേള്‍ക്കുന്നതെല്ലാം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ പറഞ്ഞു. ഇത് ഒരുപക്ഷേ ആഴ്ച്ചയില്‍ ഒരിക്കല്‍ മാത്രമായി മാറ്റിയേക്കാം. അങ്ങനെ പാര്‍ലമെന്റ് സ്റ്റാഫുകളും വന്‍ തോതില്‍ കൊവിഡ് സ്ഥിരീകരിച്ചരിക്കുകയാണ്.

ജനുവരി 6, 7 തിയതികളിലായി പാര്‍ലമെന്റിലെ സ്റ്റാഫുകളും സുരക്ഷാ ഉദ്യോഗസ്ഥരും കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഇതിലാണ് നാനൂറോളം സാമ്പിളുകള്‍ പോസിറ്റീവായത്. അതേസമയം രാജ്യത്ത് വന്‍ തോതിലാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 1,59632 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 327 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 5,90611 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഒമൈക്രോണ്‍ കേസുകള്‍ രാജ്യത്ത് 3623 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യയിലെ 27 സംസ്ഥാനങ്ങളില്‍ ഇതുവരെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ രോഗമുക്തി നേടിയത് 1409 പേരാണ്.
അതേസമയം മഹാരാഷ്ട്രയില്‍ മൂന്നാം തരംഗത്തില്‍ നിര്‍ത്താതെ വര്‍ധിക്കുകയാണ് കേസുകള്‍. ശനിയാഴ്ച്ച 41434 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 13 പേരാണ് മരിച്ചത്. ഇതില്‍ അഞ്ച് പേര്‍ മുംബൈയില്‍ നിന്നുള്ളവരാണ്. മുംബൈയില്‍ മാത്രം 20318 രോഗികളാണ് ഉണ്ടാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച്ചത്തെ കേസുകള്‍ അപേക്ഷിച്ച് ഇത് കുറവാണ്. 20971 കേസുകളാണ് വെള്ളിയാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹമില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. എന്നാല്‍ മറ്റ് നിയന്ത്രണങ്ങളൊക്കെ കടുപ്പിച്ചിരിക്കുകയാണ് സംസ്ഥാനത്ത്. അതേസമയം പഞ്ചാബില്‍ 24 മണിക്കൂറിനിടെ 3643 പുതിയ കേസുകളാണ് ഉണ്ടായിരിക്കുന്നത്.
പഞ്ചാബില്‍ കൊവിഡ് ബാധിച്ച് രണ്ട് മരണം രേഖപ്പെടുത്തി. 12614 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. പട്യാലയിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 840 കൊവിഡ് കേസാണ് ഇവിടെയുള്ളത്. ചെന്നൈയില്‍ ഇന്ന് ലോക്ഡൗണാണ്. കൊവിഡ് കേസുകള്‍ ഏറിവരുന്ന സാഹചര്യത്തിലാണിത്. ഇതിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രോഗമുക്തി നേടിയിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അതേസമയം മിസോറമില്‍ 24 മണിക്കൂറിനിടെ 903 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 4367 ആണ് ആക്ടീവ് കേസുകള്‍.












Click it and Unblock the Notifications