ഇന്ത്യ-ബംഗ്ളാദേശ് പാസ്പോര്‍ട്ട് നിര്‍ത്തലാക്കി

പഴയ വ്യവസ്ഥയിന്‍മേല്‍ ഐബിപി എടുത്തിട്ടുള്ളവര്‍ക്ക് അതിന്റെ കാലാവധി തീരുന്നത് വരെ ഉപയോഗിയ്ക്കാം. എന്നാല്‍ പുതിയ പാസ്‌പോര്‍ട്ടുകള്‍ ഇനി അനുവദിയ്ക്കില്ല. ബംഗഌദേശുമായി ഒപ്പുവച്ച പുതിയ കരാറിന്‍മേലാണ് ഐബിപി നിര്‍ത്തലാക്കുന്നത്. 1971 ലാണ് ഇരു രാജ്യങ്ങളിലേയ്ക്കുമുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന് കരാര്‍ ഉണ്ടാക്കിയത്.
കൊലക്കത്തയിലെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നായിരുന്നു ഐബിപി അനുവദിച്ചിരുന്നത്. ബിസിനസുകാര്‍, ബംഗഌദേശില്‍ ബന്ധുക്കളും മറ്റുമുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്കായിരുന്നു ഐബിപി കൊണ്ട് ഏറ്റവും അധികം ഗുണമുണ്ടായത്.ഐബിപി പാസ്‌പോര്‍ട്ട് ലഭിയ്ക്കുന്നതിന് ബുദ്ധിമുട്ടില്ലായിരുന്നെനന്ും അപേക്ഷ നല്‍കിയാല്‍ പതിനഞ്ച് ദിവസത്തിനകം ലഭിയ്ക്കുമായിരുന്നെന്നും ത്രിപുര ചീഫ് സെക്രട്ടറി എസ്‌കെ പാണ്ട പറഞ്ഞു.
ഐബിപി നിര്‍ത്തലാക്കുന്നത് നിര്‍ഭാഗ്യകരമെന്ന് ത്രിപുര വാണിജ്യകാര്യ മന്ത്രി ജിതേന്ദ്ര ചൗധുരി പറഞ്ഞു. ത്രിപുര സര്‍ക്കാരും നീക്കത്തിനെതിരാണ്.












Click it and Unblock the Notifications