അക്കൗണ്ടില്‍ അബദ്ധവശാല്‍ പണമെത്തി, മോദി അയച്ചതെന്ന് കരുതി ചെലവാക്കി; ഒടുവില്‍ അറസ്റ്റ്
റാഞ്ചി: അബദ്ധവശാല്‍ അക്കൗണ്ട് മാറി എത്തിയ പണം പിന്‍വലിച്ച സംഭവത്തില്‍ 42 കാരനായ ബീഡി തൊഴിലാളി അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലയില്‍ ആണ് സംഭവം. തന്റെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കപ്പെട്ട അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതിന് ആണ് സാമന്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ലഗുരി എന്ന സ്ത്രീയുടെ അക്കൗണ്ടില്‍ ആയിരുന്നു സാമന്തിന്റെ ആധാര്‍ ലിങ്കായത്.
ഇതില്‍ സ്ത്രീയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപയാണ് സാമന്ത് പിന്‍വലിച്ചത്. എന്നാല്‍ തന്റെ ആധാര്‍ ലഗുരിയുടെ അക്കൗണ്ടുമായി ലിങ്ക് ആയിരിക്കുകയാണ് എന്ന് അറിയില്ല എന്നാണ് സാമന്ത് പറയുന്നത്. നേരത്തെ എസ് ബി ഐയും ഗ്രാമീണ്‍ ബാങ്കും അക്കൗണ്ടുകള്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നു. അന്ന് ഉപഭോക്താക്കളെ സഹായിക്കാന്‍ ഒരു ജീവനക്കാരനും ബാങ്കില്‍ ഉണ്ടായിരുന്നു.

ഈ സമയത്ത് ബാങ്ക് അക്കൗണ്ടും ആധാര്‍ നമ്പറും പരസ്പരം മാറി പോയതാകാം എന്നാണ് നിഗമനം. കൊവിഡ് വ്യാപന കാലത്താണ് അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ എത്തിയത്. ആയിടെ സാമന്തിന്റെ ഗ്രാമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്ത എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും പണം നല്കുന്നു എന്ന തരത്തില്ല പ്രചരണമുണ്ടായിരുന്നു. സാമന്ത് ഈ പണം അങ്ങനെ വന്നതായിരിക്കും എന്നാണ് കരുതിയത്.
കൊവിഡ് കാലത്തെ ബുദ്ധിമുട്ടിനെ തുടര്‍ന്ന് സാമന്ത് ഈ പണം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ സാമന്തിന്റെ വിശദീകരണം ബാങ്ക് അധികൃതര്‍ അംഗീകരിച്ചില്ല. സാമന്തിന്റെ അക്കൗണ്ടില്‍ 650 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും എന്നിട്ടും അദ്ദേഹം 5000 രൂപ വരെ ഇടക്കിടെ പിന്‍വലിച്ചു എന്നുമാണ് ബാങ്ക് ആരോപിക്കുന്നത്. പണം പിന്‍വലിക്കുമ്പോള്‍ പോലും അക്കൗണ്ട് ഉടമയുടെ പേര് കാണിക്കും എന്നും ബാങ്ക് അധികൃതര്‍ ചൂണ്ടിക്കാട്ടി.
ലാഗുരി എന്ന സ്ത്രീ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ബാങ്കില്‍ എത്തിയിരുന്നു. തുടര്‍ന്ന് സാമന്തുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പണം തിരിച്ചടക്കാന്‍ തയാറായില്ല എന്നും ബാങ്ക് അധികൃതര്‍ ആരോപിച്ചു. പിന്നാലെ പൊലീസില്‍ പരാതി നല്കി. മൂന്ന് തവണ പൊലീസില്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് സാമന്തിന് നോട്ടീസ് അയച്ചെങ്കിലും കൈപറ്റിയില്ല. ഇതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Food Tips: മലയാളിയാണോ... എന്നാല്‍ ഒരിക്കലെങ്കിലും ഈ ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications