അഞ്ച് വയസുകാരിയെ ബന്ധു കഴുത്തറുത്ത് കൊന്നു!! പീഡനം ചെറുത്തതിനാല്‍ കൊന്നുവെന്ന് വെളിപ്പെടുത്തല്‍!!

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ജംഷദ്പൂര്‍: ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ അഞ്ചുവയസുകാരിയെ ബന്ധു കഴുത്തറുത്ത് കൊന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇയാളെ തടഞ്ഞതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും തുടര്‍ന്ന് കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. രാജ്യമെങ്ങും ബലാത്സംഗത്തിന്റെ പേരില്‍ പ്രതിഷേധം നടക്കുന്നതിനിടയിലാണ് ഇത്തരമൊരു ക്രൂരകൃത്യം നടന്നിരിക്കുന്നത്. നേരത്തെ ഉത്തര്‍പ്രദേശിലും ഉന്നായില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊല്ലുകയും ചെയ്തിരുന്നു.

വയല്‍ക്കിളികളെ ഇണക്കാനുള്ള സിപിഎം ശ്രമം പാളി!! കീഴാറ്റൂരിലെ സമരമാണ് ശരിയെന്ന് സമരസമിതി!!

1

അതേസമയം അഞ്ച് വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത് 19കാരനെയാണ്. ഇയാള്‍ക്ക് കടുത്ത രീതിയിലുള്ള കുറ്റവാസന ഉള്ളതായി പോലീസ് പറയുന്നു. ഏപ്രില്‍ നാലിന് ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ച് ഇയാള്‍ ബാലികയെ പീഡിപ്പിക്കാന്‍ എന്നാല്‍ കുട്ടി കുതറി മാറിയതോടെ ഇയാള്‍ക്ക് കടുത്ത ദേഷ്യം വന്നു. തുടര്‍ന്ന് കൈവശമുണ്ടായിരുന്നു കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം മാലിന്യകൂമ്പാരത്തില്‍ തള്ളിയെന്ന് പോലീസ് പറയുന്നു. ഇയാള്‍ പോലീസിന് മുമ്പാകെ നടത്തിയ കുറ്റസമ്മതത്തില്‍ ഇക്കാര്യം പറയുന്നുണ്ട്.

2

അതേസമയം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ബന്ധുക്കള്‍ക്കൊപ്പം കുട്ടിക്കായുള്ള തിരച്ചിലിന്റെ ഭാഗമായി. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് നേരത്തെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചിരുന്നു. ഇയാള്‍ കെട്ടിടത്തില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തു. തുടക്കത്തില്‍ അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ഇയാള്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ തിരച്ചിലില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലാന്‍ ഉപയോഗിച്ച കത്തിയും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിൽ പോലീസ് കുടുങ്ങുന്നു.. ഡോക്ടർമാരുടെ മൊഴി പുറത്ത്

അമേരിക്കക്ക് ഉഗ്രന്‍ പണി കൊടുത്ത് സിറിയ; എല്ലാം ചോര്‍ത്തി, സഹായിച്ചത് റഷ്യ, ബ്രിട്ടനും പണി തുടങ്ങി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
5 year-old Resists Rape Cousin Slits Her Throat With a Knife in Jamshedpur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്