Viral Video: മേൽ ഉദ്യോഗസ്ഥന്റെ പീഡനം, പഞ്ചാബിൽ പോലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചു
പഞ്ചാബിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സ്വയം വെടിവച്ച് മരിച്ചു. എഎസ്‌ഐ സതീഷ് കുമാറാണ് ആത്മഹത്യ ചെയ്തത്. മേൽ ഉദ്യോഗസ്ഥൻ്റെ പീഡനത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യതതെന്നാണ് നഗമനം.
മേൽ ഉദ്യോഗസ്ഥൻ്റെ പീഡനത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് സതീഷ് പറയുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. രാവിലെ സ്റ്റേഷനിലുള്ളിൽ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർത്തായിരുന്നു ആത്മഹത്യ. ഹോഷിയാർപൂരിലെ ഹരിയാന പൊലീസ് സ്‌റ്റേഷനിലാണ് സംഭവം.

തണ്ട സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ ഓങ്കാർ സിങ് തന്നെ അസഭ്യം പറഞ്ഞെന്ന് സതീഷ് വീഡിയോയിൽ ആരോപിക്കുന്നു.ഹരിയാന ഹൈക്കോടതികളിൽ പരിഗണിക്കാനിരിക്കുന്ന കേസുകൾ മേലുദ്യോഗസ്ഥൻ ചോദിച്ചു. എന്നാൽ് തന്റെ മറുപടിയിൽ തൃപ്തനല്ലാത്തതിനാൽ ഉദ്യോഗസ്ഥൻ തന്നെ അസഭ്യം പറഞ്ഞെന്നും അപമാനിച്ചെന്നും സതീഷ് പറയുന്നു. ജിവിക്കുന്നതിൽ അർഥമില്ലെന്ന് തോന്നിയാണ് ആത്മഹത്യ ചെയ്യുന്നതെന്നും എഎസ്ഐ പറയുന്നു.
'പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിൽ അടുത്ത ദിവസം പരിഗണിക്കാനിരുന്ന കേസുകളെ കുറിച്ച് എസ്.എച്ച്.ഒ ചോദിച്ചു. താൻ കൈകാര്യം ചെയ്യുന്നത് ഒരു കേസ് മാത്രമാണെന്നും, മറ്റ് കേസുകളുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് ചോദിച്ചറിയണമെന്നും അദ്ദേഹത്തോട് പറഞ്ഞു.
ഉത്തരത്തിൽ തൃപ്തനാകാത്ത എസ്‌എച്ച്‌ഒ അസഭ്യം പറയാനും, അപമാനിക്കാനും തുടങ്ങി. കരണമില്ലാതെയാണ് എന്നെ അപമാനിച്ചത്. ജീവിക്കുന്നതിൽ ഇനി അർത്ഥമില്ലെന്ന് എനിക്ക് തോന്നുന്നു. ഞാൻ സ്വയം ജീവൻ ഒടുക്കുന്നു'. മരിക്കുന്നതിന് മുമ്പ് സതീഷ് പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
पंजाब में ASI ने थाने में खुद को मारी गोली, सुसाइड नोट में लिखा- SHO ने किया "बेइज्जत".. watch full video recorded by him .
— Amit sharma (@editor_amit) September 10, 2022
(VC- Internet media) @PunjabPoliceInd @GauravYadavIPS @DGPPunjabPolice @JagranNews @JagranEnglish @ pic.twitter.com/ZvyFZArWqR
പിന്നാലെ സ്റ്റേഷനിൽ തൻ്റെ കസേരയിലിരുന്ന് സർക്കാർ റിവോൾവർ ഉപയോഗിച്ച് സതീഷ് നെറ്റിയിൽ വെടിയുതിർക്കുകയായിരുന്നു.വീഡിയോയ്ക്ക് പുറമേ അദേഹത്തിന്റെ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
സംഭവം അറിഞ്ഞ് സ്റ്റേഷന് അകത്തും പുറത്തും വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ജീവനൊടുക്കിയ എഎസ്ഐ സതീഷ് കുമാറിന്റെ ബന്ധുക്കളും പോലീസ് സ്റ്റേഷനിൽ എത്തി. മൃതദേഹം കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. എസ്‌എച്ച്‌ഒയെ മാറ്റിയതായും അന്വേഷണത്തിന് ഉത്തരവിട്ടതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications