കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലികോം ഭീമൻമാരിൽ 5 ജി ആദ്യം എത്തിക്കുന്നത് ആര്? സേവനം എന്ന് മുതൽ?... വിശദമായി അറിയാം

Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്ര മോദി 5 ജി സേവനങ്ങൾ രാജ്യത്തിന് സമർപ്പിച്ചത്തോടെ അതിവേഗ ഇന്റർനെറ്റിൽ കുതിക്കാനൊരുങ്ങുകയാണ് ഇന്ത്യ. രാജ്യത്തെ 13 നഗരങ്ങളിലാണ് സേവനം ആദ്യം എ്ത്തുക. തിരഞ്ഞെടുത്ത നഗരങ്ങളിലാണ് സേവനം ആദ്യം ലഭിക്കുക. അടുത്ത രണ്ട് വർഷത്തിനുള്ളിൽ സേവനം രാജ്യം മുഴുവൻ വ്യാപിപ്പിക്കാനാണ് തീരുമാനം.

നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗാദാനം. പ്രഖ്യാപനം വന്നതിന് പിന്നാലെ ആദ്യം ഏത് നെറ്റ്വർക്കിൽ 5 ജി എത്തും, നിരക്ക് എത്രയാണ് തുടങ്ങിയ സംശയങ്ങളും ഉയർന്ന് കഴിഞ്ഞു. ചടങ്ങിൽ പങ്കെടുത്ത റിലയൻസ്- ജിയോ, എയ്ർടെൽ, വോഡഫോൺ-ഐഡിയ മേധാവികൾ തന്നെ ഇതിന് ഉത്തരവും നൽകിയിട്ടുണ്ട്.

1

എയർടെൽ ഉപയോക്താക്കൾക്കാണ് സേവനം ആദ്യം ലഭിമാകുക. ഇന്ത്യയിലെ എട്ടു നഗരങ്ങളില്‍ ഇന്നു തന്നെ 5 ജി സേവനം തുടങ്ങുമെന്ന് എയര്‍ടെല്‍ അറിയിച്ചു. രാജ്യത്തെ നാലു മെട്രോകളിലടക്കം ഈ സേവനം ലഭ്യമാക്കും. 2024 മാര്‍ച്ചോടെ രാജ്യമാകെയും 5 ജി സേവനം ലഭ്യമാക്കുമെന്നും എയര്‍ടെല്‍ അറിയിച്ചിട്ടുണ്ട്. എയര്‍ടെല്‍ പ്രൊവൈഡറായ ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജീനിയസാണോ? എങ്കില്‍ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടെത്താം; 7 സെക്കന്‍ഡ് തരാംജീനിയസാണോ? എങ്കില്‍ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടെത്താം; 7 സെക്കന്‍ഡ് തരാം

2

5 സേവനങ്ങൾ എയർടൽ ആദ്യം 4 ജി നിരക്കിൽ ലഭ്യമാക്കുമെന്നും പിന്നീടാവും 5 ജിയുടെ പുതിയ താരിഫ് പ്രഖ്യാപിക്കുകയെന്നും വാർത്ത ഏജൻസിയായ പിടിഎ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുകയാണെന്നാണ് സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞത്. 'രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തിലാണ് സുപ്രധാന നേട്ടം കൈവരിക്കുന്നത്. 5 ജി രാജ്യത്ത് ഒരു പുതിയ അവബോധത്തിനും ഊര്‍ജ്ജത്തിനും തുടക്കമിടുകയാണ്. ഇത് ആളുകള്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ തുറക്കുമെന്നും മിത്തല്‍ പറഞ്ഞു.

2

അതേസമയം 2023 ഡിസംബറില്‍ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി സേവനം ലഭ്യമാക്കുമെന്നാണ് റിലയന്‍സ് ജിയോ അറിയിച്ചത്. ടെലികോം രംഗത്തെ 5 ജിയുടെ കടന്നുവരവിലൂടെ ലോകത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കേന്ദ്രമായി രാജ്യം മാറുമെന്നും റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനി പറഞ്ഞു.
കൊൽക്കത്ത, ഡൽഹി, മുംബൈ, ചെന്നൈ എന്നീ 4 നഗരങ്ങളിൽ ദീപാവലിയോടെ 5 ജി സേവനങ്ങൾ ലഭ്യമാകുമെന്നും റിലയൻസ് നേരത്തെ അറിയിച്ചിരുന്നത്.ഗൂഗിളുമായി സഹകരിച്ച് മിതമായ നിരക്കിൽ കൂടുതൽ 5 ജി ഫോണുകൾ വിപണിയിലെത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ജി23യുടെ ആ ആവശ്യം നടത്തേണ്ട സമയമായെന്ന് ശശി തരൂര്‍; മത്സരിച്ചാല്‍ നാണംകെടുമെന്ന് ജി23ജി23യുടെ ആ ആവശ്യം നടത്തേണ്ട സമയമായെന്ന് ശശി തരൂര്‍; മത്സരിച്ചാല്‍ നാണംകെടുമെന്ന് ജി23

4

5ജി വോഡഫോൺ-ഐഡിയിൽ എന്നത്തുമെന്നത് കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഗ്രാമീണ ഇന്ത്യയിലുൾപ്പടെ എല്ലാ മേഖലകളിലും ഉടൻ സേവനം എത്തിക്കാൻ ശക്തമായ സാന്നിധ്യമാകുമെന്നാണ് കമ്പനിയുടെ ഉറപ്പ്. ടെലികോം വ്യവസായം 1.3 ബില്യണ്‍ ഇന്ത്യക്കാരുടെയും ആയിരക്കണക്കിന് സംരംഭങ്ങളുടെയും ഡിജിറ്റല്‍ സ്വപ്നങ്ങളെ കൂടുതല്‍ ജ്വലിപ്പിക്കുമെന്നും ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു. ഇന്ത്യയിൽ സ്മാർട്ട് ഫോൺ ഭീമൻമാരായ വൺപ്ലസുമായി ചേർന്ന് 5 ജി സ്മാർട്ടുഫോണുകൾ പുറത്തിറക്കാൻ പങ്കാളികളാകുമെന്നും കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

രാഹുലെത്തി; കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ശക്തിപ്രകടനമായി ഭാരത് ജോഡോ യാത്ര

English summary
5G telecom services, who is the first providers of the 5G service in India Jio and Airtel all details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X