മണിപ്പൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, 6 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു, വോട്ടെടുപ്പിന് പിന്നാലെ....
ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കി കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്. വിശ്വാസ വോട്ടെടുപ്പ് നടന്ന് 24 മണിക്കൂര്‍ പിന്നിടും മുമ്പ് ആറ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് ഇവര്‍ വിട്ടുനിന്നിരുന്നു. മൊത്തം എട്ട് പേരാണ് വിട്ടുനിന്നത്. ഇതിലെ ആറ് പേരാണ് ഇപോള്‍ രാജിവെച്ചിരിക്കുന്നത്. നേരത്തെ ഇവര്‍ എംഎല്‍എ സ്ഥാനവും രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് ഇതോടെ വന്‍ പ്രതിസന്ധിയിലേക്കാണ് മണിപ്പൂരില്‍ വീണിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പ് അനായാസം ബിജെപിയുടെ നേതൃത്വത്തിലുള്ള ബിരേന്‍ സിംഗ് സര്‍ക്കാര്‍ വിജയിച്ചിരുന്നു. എംഎല്‍എമാര്‍ സ്പീക്കര്‍ യുമ്നം ഖേംചന്ദിന് രാജിക്കത്ത് കൈമാറിയിരിക്കുകയാണ്. സംസ്ഥാന സമിതിയെ പാര്‍ട്ടി വിടുന്നതായി ഇവര്‍ അറിയിക്കുകയും ചെയ്തു. മണിപ്പൂരിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരേശ്വര്‍ ഗോസ്വാമി ഇക്കാര്യം സ്ഥിരീകരിച്ചു. പാര്‍ട്ടി വിപ്പ് ധിക്കരിച്ച എംഎല്‍എമാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന സൂചന കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ രാജിക്ക് തീരുമാനിച്ചത്.
അതേസമയം രാജിവെച്ചവരില്‍ പ്രമുഖരുമുണ്ട്. കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് ഒക്രം ഇബോബി സിംഗിന്റെ അനന്തരവന് ഒക്രം ഹെന്റി സിംഗും ഇക്കൂട്ടത്തിലുണ്ട്. ഇത് ഇബോബി സിംഗിന് വന്‍ തിരിച്ചടിയാണ്. ഒയിനാം ലുഖോയ്, അബ്ദുള്‍ നാസിര്‍, പോനം ബ്രോജന്, എന്കാംതാങ് ഹാവോകിപ്, ജിന്‍ഷുവാന്‍ഹാവു എന്നിവരാണ് പാര്‍ട്ടി വിട്ട എംഎല്‍എമാര്‍. നിയമസഭാ സെക്രട്ടറി ഇവരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചതായി വ്യക്തമാക്കി. ഇവരുടെ സീറ്റുകള്‍ ഒഴിവ് വന്നതായി പ്രഖ്യാപിച്ചു. ബ്രോജനെതിരെ അയോഗ്യതാ നടപടികള്‍ സ്പീക്കറുടെ മുന്നിലാണ്. ഓഗസ്റ്റ് 14ന് ഇത് പരിഗണിക്കും.
ഇബോബി സിംഗിന്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ എതിര്‍പ്പുകളുണ്ട്. അദ്ദേഹത്തില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് രാജിവെച്ചതെന്ന് ഹെന്റി പറഞ്ഞു. അതേസമയം വിട്ടുനിന്ന മറ്റ് രണ്ട് പേര് ഹോം ക്വാറന്റൈനിലായത് കൊണ്ടാണ് പങ്കെടുക്കാതിരുന്നത്. ഇക്കാര്യം സ്പീക്കര്‍ വ്യക്തമാക്കി. ഫാസൂര് റഹ്മാന് കോവിഡ് സ്ഥിരീകരിച്ചെന്നാണ് സൂചന. കോണ്‍ഗ്രസ് നേരത്തെ 28 സീറ്റോടെ മണിപ്പൂരിലെ ഏറ്റവും പാര്‍ട്ടിയായിരുന്നു. എന്നാല്‍ ഓരോ ഘട്ടത്തിലായി നിരവധി പേരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പോയത്. രാജിവെച്ചവര്‍ക്കെതിരെ നടപടി ശക്തമാക്കിയാലും കോണ്‍ഗ്രസ് പ്രയോജനമുണ്ടാവില്ല.
-
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി












Click it and Unblock the Notifications