മിന്നലേറ്റ് 68 പേര് മരിച്ചു; സെല്‍ഫിക്കിടെ മരിച്ചത് കൗമാരക്കാര്‍... നഷ്ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍
ദില്ലി: മൂന്നിടങ്ങളിലുണ്ടായ ഇടിമിന്നലില്‍ 68 പേര് മരിച്ചു. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടായത്. രാജസ്ഥാനില്‍ വാച്ച് ടവറില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെയാണ് ചില യുവാക്കള്‍ മരിച്ചത്. ഉത്തര്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 41 ആയി. മധ്യപ്രദേശില്‍ ഏഴ് പേരും. രാജസ്ഥാനില്‍ 20 പേരാണ് മരിച്ചത്. ഇതില്‍ കോട്ട, ധോല്‍പൂര്‍ ജില്ലകളിലെ ഏഴ് കുട്ടികളും ഉള്‍പ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ആഘോഷ ലഹരിയില്‍ പുരി ജഗന്നാഥ ക്ഷേത്രം; രഥയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ കാണാം

ജയ്പൂരില്‍ 11 പേരാണ് മരിച്ചത്. ധോല്‍പൂരില്‍ മൂന്ന് പേരും കോട്ടയില്‍ നാല് പേരും മരിച്ചു. 17 പേര്‍ക്ക് ഇവിടെ പരിക്കേറ്റിട്ടുണ്ട്. പോലീസും രക്ഷാ പ്രവര്‍ത്തകരുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ജയ്പൂരിലെ സവായ് മാന്‍ സിങ് ആശുപത്രിയില്‍ ചികില്‍സയിലാണിവര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം രാജസ്ഥാന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 4 ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നുമാണ് നല്‍കുക.
ജയ്പൂരിലെ ആമിര്‍ പ്രദേശത്ത് വാച്ച് ടവറില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെയാണ് ചിലര്‍ക്ക് മിന്നേറ്റത്. രണ്ടു തവണ ഇവിടെ ശക്തമായ മിന്നലുണ്ടായി. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മധ്യപ്രദേശില്‍ ഷിയോപൂരില്‍ രണ്ടു പേരും ഗ്വാളിയോറില്‍ രണ്ടു പേരുമാണ് മരിച്ചത്. ശിവപുരി, അനുപ്പുര്‍, ബേതൂല്‍ എ്നിവിടങ്ങളില് ഒരാള്‍ വീതവും മരിച്ചു.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications