Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് ആശ്വാസം: വിദേശയാത്രക്കാരുടെ 7 ദിന ക്വാറന്റൈന്‍ ഒഴിവാക്കി ഉത്തരവ്

ദില്ലി: ഇന്ത്യയിലെത്തുന്ന രാജ്യാന്തര യാത്രക്കാർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വിദേശത്ത് നിന്ന് എത്തുന്നവർ ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനിൽ പോകേണ്ടതില്ല, പകരം 14 ദിവസത്തേക്ക് സ്വയം നിരീക്ഷണം നടത്തണം. ഒമൈക്രോൺ കോവിഡ്-19 വേരിയന്റ് ഉയർന്നുവന്നപ്പോൾ തയ്യാറാക്കിയ 'അപകടസാധ്യതയുള്ള' രാജ്യങ്ങളുടെ പട്ടികയും പുതുതായി പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങളിലൂടെ നീക്കം ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 14 മുതൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളും അന്താരാഷ്ട്ര യാത്രക്കാരും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ഉത്തരവ് നേരത്തെ കേരള സർക്കാറും പുറപ്പെടുവിച്ചിരുന്നു. കേരളത്തിലെ വിമാനത്താവളങ്ങളിൽ കോവിഡ് റാപ്പിഡ് പരിശോധനയ്ക്ക് ഈടാക്കിയിരുന്ന നിരക്കും കുറച്ചിട്ടുണ്ട്. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ ഇനിമുതൽ 1200 രൂപയാണ് റാപ്പിഡ് പരിശോധനയ്ക്ക് ഈടാക്കുക. നേരത്തെ യുഎഇയിലേക്ക് പോവുന്ന യാത്രക്കാരിൽനിന്നും ടെസ്റ്റിനായി ഈടാക്കിയിരുന്നത് 2490 രൂപയായിരുന്നു.

light

അതേസമയം ഇന്ത്യയിൽ വ്യാഴാഴ്ച 67,084 പുതിയ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത 71,365 കോവിഡ് കേസുകളിൽ നിന്ന് നേരിയ കുറവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, 1241 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 5,06,520 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,67,882 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,11,80,751 ആയി. ദേശീയ രോഗമുക്തി നിരക്ക് 96.95%.

കഴിഞ്ഞ 24 മണിക്കൂറിൽ 46.44 ലക്ഷത്തിലധികം (46,44,382) ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 171.28 കോടി (1,71,28,19,947) കടന്നു. 1,91,17,879 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

സാരിയില്‍ ഗ്ലാമറായി തിളങ്ങി അനുമോള്‍: പ്രിയനടിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 7,90,789 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.86% ശതമാനമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,11,321 പരിശോധനകൾ നടത്തി. ആകെ 74.61 കോടിയിൽ അധികം (74,61,96,071) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 6.58 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.44 ശതമാനമാണ്.

Recommended Video

cmsvideo
    18,420 New Covid Positive Cases In Kerala | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+