കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടി ജനിക്കാന്‍ 75കാരന്‍ ഇരുപത്തിയഞ്ചുകാരിയെ വിവാഹം ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

വാരാണസി: തനിക്ക് മരിക്കുന്നതിന് മുന്‍പ് ഒരു കുട്ടിയെ വേണമെന്ന് അതിയായി ആഗ്രഹിക്കുന്ന വൃദ്ധന്‍ ഇരുപത്തിയഞ്ചുകാരിയെ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശിലെ വാരാണസിയിലെ എഴുപത്തിയഞ്ചുകാരനായ മനോഹര്‍ പട്ടേലാണ് പുതുമണവാളന്‍. വധു വരനേക്കാള്‍ അമ്പത് വയസ് കുറവുള്ള വിധിഷയും.

മൂന്നാം തവണ ആണ് മനോഹര്‍ പട്ടേല്‍ വിവാഹിതനാകുന്നത്. നേരത്തെയുണ്ടായ രണ്ടു ബന്ധത്തിലും ഇയാള്‍ക്ക് കുട്ടികളില്ല. ആദ്യ ഭാര്യ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതിനെ തുടര്‍ന്ന് രണ്ടാം വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികള്‍ ഉണ്ടായെങ്കിലും രോഗം ബാധിച്ച് രണ്ടു കുട്ടികളും മരിച്ചു. ഇതേ തുടര്‍ന്നാണ് മൂന്നാമത് ഒരു ഭാഗ്യപരീഷണത്തിനുകൂടി മനോഹര്‍ ഒരുങ്ങിപ്പുറപ്പെട്ടത്.

wedding-1

ആരോഗ്യമുള്ള കുട്ടിയെ വേണമെന്ന നിര്‍ബന്ധമാണ് ചെറുപ്രായത്തിലെ വധുവിനെ തേടിപ്പിടിക്കാന്‍ തയ്യാറായതെന്ന് മനോഹര്‍ പറയുന്നു. പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് വധുവായ വിധിഷ. പെണ്‍ വീട്ടുകാര്‍ക്ക് പണം നല്‍കിയാണോ വിവാഹം എന്ന കാര്യം വ്യക്തമല്ലെങ്കിലും വിവാഹ വേദിയില്‍ വധു സന്തോഷവതിയല്ലെന്ന് കാണാം.

ബാബാ മന്ദിറില്‍വെച്ച് കഴിഞ്ഞദിവസമായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. പ്രായം ഏറെ ആയെങ്കിലും തന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്നാണ് മനോഹറിന്റെ വാദം. ഭാര്യയെ താന്‍ എല്ലാവിധത്തിലും സന്തോഷിപ്പിക്കുമെന്നും മനോഹര്‍ പറഞ്ഞു.

English summary
75-year-old man has third marriage with 25 years old girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X