കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശവസംസ്‌കാരത്തിന് നിമിഷങ്ങള്‍ മാത്രം, മരിച്ചെന്ന് കരുതിയ കൊവിഡ് ബാധിതയ്ക്ക് പുനര്‍ജന്മം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ആരോഗ്യ വിഭാഗത്തെ മുഴുവന്‍ ഞെട്ടിച്ച് വയോധികയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. ബരാമതിയിലാണ് സംഭവം നടന്നത്. മുതലെ ഗ്രാമത്തില്‍ നിന്നുള്ള 78കാരി കൊവിഡ് ബാധിച്ച് മരിച്ചെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവരുടെ അന്ത്യകര്‍മങ്ങള്‍ നടന്നുകൊണ്ടിരിക്കെ, ഇവര്‍ കണ്ണുതുറന്ന് അലറി കരയുകയായിരുന്നു. ചിത കൊളുത്താന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ കുടുംബത്തെ മുഴുവന്‍ ഞെട്ടിച്ചാണ് ഇവര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത്.

1

അതേസമയം എന്താണ് സംഭവിച്ചതെന്ന് കുടുംബാംഗങ്ങള്‍ക്ക് കൃത്യമായി പിടികിട്ടിയിട്ടില്ല. വയോധികയുടെ പേര് ശകുന്തള ഗെയ്ക്‌വാദ് എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് ശകുന്തളയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതേ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനിലായിരുന്നു. വൈകാതെ തന്നെ രോഗം ഗുരുതരമാകാന്‍ തുടങ്ങി. നിരവധി രോഗലക്ഷ്ണങ്ങളും പ്രകടമായിരുന്നു. പ്രായമായതിനെ തുടര്‍ന്നായിരുന്നു ഈ പ്രശ്‌നങ്ങള്‍. മെയ് പത്തിന് ഇവരെ ആശുപത്രയിലേക്ക് കുടുംബം ആംബുലന്‍സില്‍ കൊണ്ടുപോയി. ഇവരുടെ കുടുംബത്തിന് ആശുപത്രിയില്‍ കിടക്ക സംഘടിപ്പിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇവര്‍ ആംബുലന്‍സില്‍ ബോധരഹിതയായി വീഴുകയായിരുന്നു.

തുടര്‍ന്ന് ആംബുലന്‍സ് സ്റ്റാഫാണ് ഇവര്‍ മരിച്ചതായി പറഞ്ഞത്. ഇവരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സംഭവം അറിയിക്കുകയും ചെയ്തു. ഇതോടെ ബന്ധുക്കളും മരണം ഉറപ്പിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്നാണ് സംസ്‌കാരം നടത്താനുള്ള നടത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. എന്നാല്‍ ചിതയ്ക്ക് തീ കൊളുത്തുന്നതിന് തൊട്ടുമുമ്പ് ഇവര്‍ കണ്ണുതുറന്ന് കരയാന്‍ തുടങ്ങുകയായിരുന്നു. ബന്ധുക്കളും കുടുംബാംഗങ്ങളുമൊക്കെ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്.

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

അതേസമയം വയോധികയെ ബരാമതിയിലെ സില്‍വര്‍ ജൂബിലി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെയാണ് അവര്‍ക്ക് ചികിത്സ നല്‍കുന്നത്. ബരാമതിയിലെ ഹെല്‍ത്ത് ഓഫീസര്‍ സോമനാഥ് ലാന്‍ഡെ സംഭവം നടന്നതായി സ്ഥിരീകരിച്ചു. ബംഗളൂരുവിലും സമാനമായ സംഭവം നടന്നിരുന്നു. ഒരു മധ്യവയസ്‌ക അമ്മയുടെയും സഹോദരന്റെയും മൃതദേഹത്തിനൊപ്പം രണ്ട് ദിവസമാണ് കഴിഞ്ഞത്. ഇവര്‍ ഉറങ്ങുകയായിരുന്നുവെ്ന്നാണ് അവര്‍ കരുതിയിരുന്നത്.

പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
61k Covid deaths not counted in Gujarat: Report

English summary
76 year old women declared as covid positive and dead open eyes minutes before cremation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X