രാജ്യത്ത് പുതിയതായി 8,329 കോവിഡ് കേസുകളും പത്ത് മരണങ്ങളും; മഹാരാഷ്ട്രയിൽ മാത്രം മുവ്വായിരത്തിലധികം കേസുകൾ
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,329 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫെബ്രുവരി 28ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന് പ്രതിദിന കണക്കാണിത്. പത്ത് മരണങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. 3,791 രോ ഗികൾക്ക് രോ ഗം ഭേദമായിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോ ഗം ഭേദമായവരുടെ ആകെ എണ്ണം 4,26,48,308 ആയി. രാജ്യത്തെ മൊത്തം വീണ്ടെടുക്കൽ നിരക്ക് ഏകദേശം 98.69 ശതമാനം ആണ്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 40,370 ആയി ഉയർന്നു. ഇന്നലെ റിപ്പോർട്ട് ചെയ്ത സജീവ കേസുകളുടെ എണ്ണം 36,267 ആയിരുന്നു.
24 മണിക്കൂറിനുള്ളിൽ 4,103 കേസുകളുടെ വർദ്ധനവാണ് സജീവമായ കേസുകളിൽ രേഖപ്പെടുത്തിയത്. മൊത്തം അണുബാധയുടെ 0.09 ശതമാനവും സജീവമായ കേസുകളാണെന്ന് മന്ത്രാലയം അറിയിച്ചു. പത്ത് മരണങ്ങൾ കൂടി പുതിയതായി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,24,747 ആയി. 2020 മാർച്ചിൽ ആയിരുന്നു കോവിഡ് മൂലമുള്ള ആദ്യ മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് ജൂൺ 10 വരെ 85,45,43,282 കോവിഡ് സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ഇതിൽ 3,44,994 സാമ്പിളുകൾ പരിശോധിച്ചത് വെള്ളിയാഴ്ച ആയിരുന്നു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.41 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.75 ശതമാനവുമാണ്.

മാഹാരാഷ്ട്രയിൽ പുതിയതായി മുവ്വായിരത്തിൽ അധികം കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 1,956 കേസുകളും മുംബൈ നഗരത്തിൽ നിന്ന് മാത്രമാണ്. ന ഗരത്തിൽ ജനുവരി 23ന് ശേഷമുള്ള ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ വർധനയാണിത്. മരണങ്ങളൊന്നും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിവിൽ ഉദ്യോഗസ്ഥർ പുറപ്പെടുവിച്ച സർക്കുലർ അറിയിച്ചു. മെയ് മാസത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ ഇരട്ടിയാണ് ജൂൺ ആദ്യ പത്ത് ദിവസങ്ങളിൽ മാത്രം മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച മുംബൈയിൽ 1,702 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടുത്തെ സജീവ കേസുകളുടെ എണ്ണം 9,191 ആയി ഉയർന്നു. നിലവിൽ ന ഗരത്തിലെ പോസിറ്റീവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്.
കേരളത്തിലാകട്ടെ പുതിയതായി 2041 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിദിന രോ ഗികൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ നിന്നാണ്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 655 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാൻ അധികൃതർ ആലോചിക്കുന്നുണ്ട്.
എന്തൊരു ക്യൂട്ട്‌നെസാണ്..ദേവിക; കണ്ണെടുക്കാന്‍ തോന്നുന്നില്ല; വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications